ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അച്ചുവും ഇജോയും കണ്ടുമുട്ടിയപ്പോള്‍; നരേനെ കണ്ട സന്തോഷത്തില്‍ മീര ജാസ്മിന്‍, പാട്ടുപാടിത്തരാമെന്ന് മഞ്ജരി

നരേന് ഒപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് തന്റെ നായകനെ വീണ്ടും കണ്ടുമുട്ടിയതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് മീര ജാസ്മിന്‍. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം. അതിനിടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ നടന്‍ നരേനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. നരേന് ഒപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് തന്റെ നായകനെ വീണ്ടും കണ്ടുമുട്ടിയതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

റീയൂണിയനുകളുടെ ഏറ്റവും വലിയ പ്രത്യേകത ഇതാണ്. അവ നമ്മെ ടൈം ട്രാവല്‍ ചെയ്യിക്കും. നിങ്ങളുടെ വഴികള ഉന്മേഷമുള്ളതും നൈര്‍മല്യമുള്ളതുമാക്കുന്ന പഴയ ഓര്‍മകളെ ഉണര്‍ത്തും. മൂല്യമേറിയ ആ ഓര്‍മകളിലേക്ക് കൊണ്ടുപോയതിന് പ്രിയപ്പെട്ട നരേന് നന്ദി. ഏറ്റവും മികച്ചത് നിങ്ങള്‍ക്ക് ലഭിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം നീ അത് അര്‍ഹിക്കുന്നുണ്ട്. - മീര ജാസ്മിന്‍ കുറിച്ചു. 

അതിനിടെ പോസ്റ്റിന് താഴെ രസകരമായ കമന്റുമായി ഗായിക മഞ്ജരി എത്തി. രണ്ടു പേര്‍ക്കും വേണ്ടി ശ്വാസത്തില്‍ നാളെ എന്ന ഗാനം പാടാം എന്നാണ് മഞ്ജരി കുറിച്ചത്. മീര ജാസ്മിനും നരേനും ഒന്നിച്ച അച്ചുവിന്റെ അമ്മ വന്‍ വിജയമായിരുന്നു. അച്ചുവും ഇജോയും ഒന്നിച്ചതിന്റെ സന്തോഷത്തില്‍ നിരവധി ആരാധകര്‍ കമന്റ് ചെയ്തു. മിന്നാമിന്നിക്കൂട്ടം ഒരേകടല്‍ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT