Meera Vasudev 
Entertainment

'സെറ്റില്‍ കുറച്ച് ആളുകളേ പാടുള്ളൂ, എന്റെ സ്വകാര്യഭാഗങ്ങള്‍ മറഞ്ഞിരിക്കണം'; തന്മാത്രയിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് മീര വാസുദേവ്

ആ സീന്‍ പിന്നീട് നെഗറ്റീവായ രീതിയില്‍ പ്രചരിക്കപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തന്മാത്ര സിനിമയിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് മീര വാസുദേവ്. പലരും ആ രംഗത്തിന്റെ പേരില്‍ മാത്രമാണ് തന്മാത്ര ചെയ്യാതിരുന്നതെന്നാണ് താരം പറയുന്നത്. എന്നാല്‍ തനിക്ക് ആ രംഗത്തിന്റെ പ്രസക്തി മനസിലായെന്നും താരം പറയുന്നു. ആ രംഗം ചിത്രീകരിക്കുമ്പോള്‍ സെറ്റില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ പാടുള്ളൂവെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും മനോരമ ഓണ്‍ലൈനിനോട് മീര വാസുദേവ് പറഞ്ഞു.

''ബ്ലെസി സാറുമായുള്ള ആദ്യത്തെ മീറ്റിങ്ങില്‍ തന്നെ എന്നോട് ആ രംഗത്തെക്കുറിച്ച് വ്യക്തായി പറഞ്ഞിരുന്നു. നിങ്ങള്‍ നോ പറഞ്ഞാലും കുഴപ്പമില്ല. ഒരുപാട് നടിമാരെ വിളിച്ചിരുന്നുവെന്നും ഈ ഒരു സീന്‍ കാരണം മാത്രമാണ് അവര്‍ വേണ്ടെന്ന് വച്ചതെന്നും പറഞ്ഞു. എന്നേക്കാള്‍ നല്ല നടിമാരെ കിട്ടിയിട്ടും ഈ രംഗം വേണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എന്താണ് ഈ രംഗത്തിന്റെ പ്രധാന്യമെന്ന് ഞാന്‍ ചോദിച്ചു. ആ ബന്ധം റിയല്‍ ആണെന്ന് തോന്നണം. എന്നാല്‍ മാത്രമേ കാണുന്നവര്‍ക്ക് ആ വേദന അനുഭവപ്പെടുള്ളൂവെന്ന് പറഞ്ഞു'' മീര വാസുദേവ് പറയുന്നു.

''മികച്ചതാക്കാന്‍ എന്നാല്‍ കഴിയുന്ന് ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ എനിക്ക് കംഫര്‍ട്ടബിള്‍ ആയിരിക്കണം. അതിനായി കുറച്ച് ആളുകള്‍ മാത്രമേ സെറ്റില്‍ പാടുള്ളൂ. സ്വകാര്യഭാഗങ്ങളൊന്നും കാണിക്കാന്‍ പാടില്ലെന്നും പറഞ്ഞു. എനിക്ക് തന്ന വാക്ക് അവര്‍ പാലിച്ചു. മോഹന്‍ലാല്‍ സാര്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരുപാട് ക്ഷമ ചോദിച്ചു. ഞങ്ങള്‍ രണ്ടു പേരും പരസ്പരം കംഫര്‍ട്ടബിള്‍ ആക്കുകയായിരുന്നു. പിന്നെ ഞങ്ങള്‍ രണ്ടു പേരും ജോലി ചെയ്യുകയാണ്. ഇത് പ്രൊഫഷണല്‍ ആണ്, പേഴ്‌സണല്‍ അല്ല''.

''വളരെ കുറച്ച് പേര്‍ മാത്രമേ സീന്‍ ഷൂട്ട് ചെയ്യാന്‍ പാടുള്ളൂവെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. അത് പ്രകാരം ബ്ലെസി സാറും ചീഫ് അസോസിയേറ്റും ക്യാമറമാനും ഫോക്കസ് പുള്ളറും മാത്രമേ ഷൂട്ട് ചെയ്യാനുണ്ടായിരുന്നുള്ളൂ. വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. എന്റെ കംഫര്‍ട്ടിനാണ് എല്ലാവരും പ്രാധാന്യം നല്‍കിയത്. എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ആ സീന്‍ പിന്നീട് നെഗറ്റീവായ രീതിയില്‍ പ്രചരിക്കപ്പെട്ടു. പക്ഷെ ആ സീന്‍ വളരെ നോര്‍മലാണ്'' എന്നും മീര പറയുന്നു.

മോഹന്‍ലാല്‍ നായകനായ തന്മാത്രയുടെ സംവിധാനം ബ്ലെസി ആയിരുന്നു. ബ്ലെസിയുടെ തന്നെയായിരുന്നു തിരക്കഥയും. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ 2005ലാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ഇതിന് പുറമെ മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ തുടങ്ങിയ പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തി.

Meera Vasudev recalls how they prepared for the intimate scene in Thanmathra. Remembers how the men made her comfortable.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ്; ജനുവരി 12 ന് പ്രതിഷേധ സമരം

പക്ഷിപ്പനി: ആലപ്പുഴയില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടും

'ആദ്യം സ്വന്തം പാർട്ടിയിലുള്ളവരെ പിടിച്ചു നിർത്തു; മറ്റത്തൂരിൽ ബിജെപി പിന്തുണച്ചത് സ്വതന്ത്രനെ' (വിഡിയോ)

പി കെ ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

ഗ്രീന്‍ഫീല്‍ഡില്‍ നാലാം പോര് തുടങ്ങുന്നു; ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും

SCROLL FOR NEXT