Meera Vasudevan 
Entertainment

'എന്തിനാണ് അമ്മയെപ്പോലെ ഞാന്‍ 'സ്പൂണ്‍ ഫീഡ്' ചെയ്യുമെന്ന് കരുതുന്നത്?'; വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് മീര

വിശ്വാസവഞ്ചന, ചതി, ശാരീരികവും മാനസികവുമായ പീഡനം ഇതൊന്നും എനിക്ക് സഹിക്കാനാകില്ല

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹ ബന്ധം ഉപേക്ഷിക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് നടി മീര വാസുദേവന്‍. തന്റെ മൂന്നാമത്തെ വിവാവഹത്തെക്കുറിച്ചാണ് മീര മനസ് തുറന്നത്. തന്റെ മകനോട് ആ വ്യക്തി കാണിച്ച സ്‌നേഹവും കരുതലുമായിരുന്നു വിവാഹത്തിലേക്ക് നയിച്ചത്. എന്നാല്‍ പങ്കാളിയുടെ അമിതമായ ആശ്രയത്വവും മൂല്യങ്ങളുടെ പൊരുത്തക്കേടും വിവാഹ മോചനത്തിലേക്ക് എത്തിച്ചുവെന്നാണ് മീര പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീര മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

അതൊരു കാല്‍പ്പനിക പ്രണയകഥയൊന്നുമല്ലായിരുന്നു. അങ്ങനൊരാളുമല്ല ഞാന്‍. ആ വ്യക്തി എന്റെ മകന് സന്തോഷം നല്‍കുന്നതായി എനിക്ക് തോന്നി. എന്റെ മകനും അവന്‍ ബഹുമാനിക്കപ്പെടുന്നതായും, അവനെ കാണുന്നതായും അനുഭവപ്പെട്ടു. അദ്ദേഹം നല്ലൊരു ഫാദര്‍ ഫിഗര്‍ ആയിരിക്കുമെന്നും അവന്‍ കരുതി. പക്ഷെ അവന്‍ കുട്ടിയാണ്. അങ്ങനൊരു തെറ്റിദ്ധാരണ അവന് വന്നു പോയി. അതിന്റെ കൂടെ ഞാനും നിന്നു. കാര്യം മനസിലാക്കാതെ ഞാനും അതിന്റെ ഭാഗമായി.

അതേസമയം എനിക്ക് ചേരുന്നതല്ലെന്ന തോന്നല്‍ എനിക്കെപ്പോഴും ഉണ്ടായിരുന്നു. ഞങ്ങളുടെ മൂല്യങ്ങള്‍ സമാനമായിരുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് അമ്മയെപ്പോലെ ഞാന്‍ സ്പൂണ്‍ ഫീഡ് ചെയ്യുമെന്ന് എന്റെ പങ്കാളി കരുതുന്നത്? എന്നെ ഞാന്‍ കാണുന്നത് പരമ്പരാഗത ചിന്താഗതിക്കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയായല്ല. ഞാന്‍ എന്നെ കാണുന്നത് സന്തോഷത്തോടേയും അന്തസ്സോടേയും എന്നെ സ്‌നേഹിക്കുന്നവരുടെ ഒപ്പവും ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായിട്ടാണ്.

ഞാന്‍ അങ്ങനെയല്ലെന്നും, എന്നെ ഉപയോഗിച്ച് വലിച്ചെറിയാമെന്നും ഒരാള്‍ക്ക് തോന്നിയാല്‍ ആ വ്യക്തി എന്റെ കുടുംബത്തിനും മകനും ഭീഷണിയാകും. അങ്ങനെയുള്ളവരെ എനിക്ക് വേണ്ട. വളരെ പെട്ടെന്നു തന്നെ വേണ്ടെന്ന തീരുമാനത്തിലേക്ക് ഞാനെത്തി. ചില കാര്യങ്ങളില്‍ എന്റേത് ശക്തമായ നോ ആണ്. വിശ്വാസവഞ്ചന, ചതി, ദേഹോപദ്രവം, മറ്റൊരു വ്യക്തിയെ ആക്രമിക്കുക, ശാരീരികവും മാനസികവുമായ പീഡനം ഇതൊന്നും എനിക്ക് സഹിക്കാനാകില്ല. അതൊന്നും സഹിക്കേണ്ട കാര്യം എനിക്കില്ല.

ഞാന്‍ എന്റെ മകനോട് പറയാറുണ്ട്- മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി ഞാന്‍ പതിനേഴ് വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞതാണ്. ബുദ്ധിപരമായി വര്‍ക്ക് ചെയ്തുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ആ സമയം കൊണ്ട് ചെയ്യാമായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍, സിനിമ, ഫിറ്റ്നസ്, മികച്ച ഒരു കൂട്ടായ്മ രൂപപ്പെടുത്തി എടുക്കാമായിരുന്നു.

എന്റെ ജീവിതം കൊണ്ട് എനിക്ക് ഇതിലും എത്രയോ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷേ എനിക്ക് സാധിച്ചില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ ഒരുപാട് സമയം ചെലവഴിക്കാമായിരുന്നു. അത് ചെയ്യാതെ മറ്റുള്ളവര്‍ക്ക് ഞാന്‍ സമയം വെറുതെ കളഞ്ഞല്ലോ, എന്നെ വില കുറച്ച് കണ്ടവര്‍, എന്നെ ബഹുമാനിക്കാത്തവര്‍, അവര്‍ക്ക് വേണ്ടി അത്തരം ബന്ധങ്ങളില്‍ ഒരുപാട് സമയം ഞാന്‍ കളഞ്ഞു.

Meera Vasudevan explains why her third marriage failed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ വിഭജനം ഉണ്ടാക്കാന്‍; വിദ്വേഷ പ്രചാരണത്തോട് വിട്ടുവീഴ്ചയില്ല: വിഡി സതീശന്‍

കണ്ണുനിറഞ്ഞ് വിതുമ്പി വി ഡി സതീശന്‍, ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സുലേഖ; കാർത്തികേയന്റെ വീട്ടില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

ഭക്ഷ്യവിഷബാധ വീട്ടിലെ ഭക്ഷണത്തിൽ നിന്നും ഉണ്ടാകാം, ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

VD Satheesan Cabinet Live: 'ചെന്നിത്തല ജേഷ്ഠ സഹോദരൻ; എല്ലാം പാർട്ടി ചർച്ച ചെയ്യും'

SCROLL FOR NEXT