Meesaya Murukku 2 ഇൻസ്റ്റ​ഗ്രാം
Entertainment

ഹിപ്ഹോപ് തമിഴയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മീശയ മുറുക്ക് 2’ ഒടിടിയിലേക്ക്; എവിടെ കാണാം

നവംബർ 6 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ഹിപ്ഹോപ് തമിഴ ആദിയുടെ മ്യൂസിക്കൽ കോമഡി ഡ്രാമ ചിത്രം ‘മീശയ മുറുക്ക് 2’ ഒടിടിയിലേക്ക്. നവംബർ 6 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. ഗാന (Gaana) സംഗീത പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, സംഗീതത്തോടുള്ള പ്രണയവും സ്വന്തം സ്വത്വം കണ്ടെത്താനുള്ള പോരാട്ടവും സ്വപ്നങ്ങൾക്കു പിന്നാലെയുള്ള യാത്രയുമാണ് അവതരിപ്പിക്കുന്നത്.

കലാകാരനെന്ന നിലയിൽ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ജീവയുടെ കഥയിലൂടെ യുവതലമുറയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ചിത്രം വരച്ചുകാട്ടുന്നു. ഹിപ്ഹോപ് തമിഴ ആദി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ,

ചൈത്ര ജെ ആചാർ, രമ്യ രംഗനാഥൻ, കേതിക ശർമ, ഹർഷത് ഖാൻ, നാസർ, കരുണാസ്, യോഗി ബാബു, ബാബ ഭാസ്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ബെൻസ് മീഡിയയുടെ എസിഎസ് അരുൺ കുമാറും അവ്നി മൂവീസിന്റെ ഖുശ്ബു സുന്ദറുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Meesaya Murukku 2 OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

വ്യാഴമാറ്റം; അനുകൂലമാണോ പ്രതികൂലമാണോ?, ഓരോ രാശിക്കാരുടെയും ഫലം അറിയാം

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

'ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ സിനിമയെ തരംതിരിക്കുന്നത് ഇടുങ്ങിയ ചിന്താഗതി; രണ്ട് വർഷം കൂടുമ്പോൾ ഒരു സിനിമ ചെയ്യുന്നതിന് കാരണം'

'ഭാര്യയ്‌ക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോള്‍ ആദ്യം വാച്ച് ഊരി വയ്ക്കണം'; നവവരന്മാർക്ക് സൂര്യയുടെ ഉപദേശം, വിഡിയോ