mammootty_clicked_manju_warrier 
Entertainment

മഞ്ജുവിനെ ക്യാമറയില്‍ പകര്‍ത്തി മമ്മൂക്ക; ഈ ചിത്രങ്ങള്‍ 'നിധി' എന്ന് താരം 

ഒരുപിടി പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മഞ്ജു

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ പ്രിയങ്കരിയായ നായിക മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചതുര്‍മുഖം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ പകര്‍ത്തിയ നടിയുടെ ചിത്രങ്ങളാണ് ഈ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാലിപ്പോള്‍ ഒരുപിടി പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മഞ്ജു. 

അവിചാരിതമായി എടുത്ത ഒരു ചിത്രമാണ് മുമ്പ് ശ്രദ്ധനേടിയതെങ്കില്‍ ഇക്കുറി മമ്മൂട്ടി പകര്‍ത്തിയ തന്റെ ചിത്രങ്ങളാണ് മഞ്ജു ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമയിലെ പ്രഗല്‍ഭന്‍ മമ്മൂക്ക എടുത്ത ചിത്രം എന്ന് കുറിച്ചാണ് നടി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ഇത് നിധിയാണ് എന്നാണ് താരത്തിന്റെ വാക്കുകള്‍. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രമായ ദി പ്രീസ്റ്റ് ഹാഷ്ടാഗില്‍ ചേര്‍ത്തിട്ടുമുണ്ട്. 

മഞ്ജുവിന്റെ കണ്ണുകളില്‍ മറഞ്ഞിരിക്കുന്ന അഗ്നി ഫോട്ടോഗ്രാഫര്‍ കൃത്യമായി പകര്‍ത്തിയെന്നാണ് കമന്റുകള്‍. ഈയടുത്ത് പുളളിക്കാരന്റ കൂടെ കൂടി സൗന്ദരൃരഹസ്യങള്‍ എല്ലാം പഠിച്ചു.. എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും മഞ്ജുവിന്റെ ചിത്രത്തെ തേടിയെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം