വിഷ്ണു മോഹനും അഭിരാമിയും വിവാഹിതരായപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി; വധു എഎൻ രാധാകൃഷ്ണന്റെ മകൾ, ആശംസകളുമായി മമ്മൂട്ടി

സിനിമ- രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. സിനിമ- രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. 

മമ്മൂട്ടി, സുരേഷ് ​ഗോപി, ഉണ്ണി മുകുന്ദൻ, സത്യൻ അന്തിക്കാട്, രഞ്ജി പണിക്കർ, മേജർ രവി, അനുശ്രീ, സൈജു കുറുപ്പ് തുടങ്ങിയ വൻ താരനിരതന്നെ വിവാഹത്തിൽ പങ്കെടുത്തു. പ്രമുഖ വ്യവസായി യൂസഫ് അലിയും വിവാഹത്തിന് എത്തിയിരുന്നു. രാഷ്ട്രീയ രം​ഗത്തുനിന്ന് കെ സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള, കെ ബാബു തുടങ്ങിയവരും പങ്കെടുത്തു. 

മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹന്‍റെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. ദേശിയ പുരസ്കാര തിളക്കത്തിൽ നിൽക്കുമ്പോഴാണ് വിഷ്ണു മോഹനെ തേടി പുരസ്കാരം എത്തിയത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മികച്ച നവാ​ഗത സംവിധായകനുള്ള പുരസ്കാരമാണ് വിഷ്ണു മോഹൻ നേടിയത്. വിഷ്ണു ഒരുക്കുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നിഖില വിമലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT