എംജി ശ്രീകുമാറും അഫ്സലും ഇൻസ്റ്റ​ഗ്രാം
Entertainment

'ഇന്നും റിപീറ്റ് വാല്യൂ സോങ്‌സിന്റെ രാജാവ്...'; എംജി ശ്രീകുമാറിന് പിറന്നാൾ ആശംസകൾ നേർന്ന് അഫ്സൽ

നിരവധി പേരാണ് എംജി ശ്രീകുമാറിന് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയ ​ഗായകൻ എംജി ശ്രീകുമാറിന്റെ 68-ാം ജന്മദിനമാണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് എംജി ശ്രീകുമാറിന് പിറന്നാൾ ആശംസകൾ നേരുന്നത്. ഇപ്പോഴിതാ എംജി ശ്രീകുമാറിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് ​ഗായകൻ അഫ്സൽ. ഇന്നും റിപീറ്റ് വാല്യൂ സോങ്‌സിന്റെ രാജാവ് എന്നാണ് അഫ്സൽ എംജി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

'ഇന്നും റിപീറ്റ് വാല്യൂ സോങ്‌സിന്റെ രാജാവ്...മലയാളികളുടെ സ്വന്തം ശ്രീക്കുട്ടൻ ചേട്ടന് പിറന്നാൾ ആശംസകൾ. ഈ ശബ്ദത്തിലൂടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ നൂറു കൂട്ടം ഗാനങ്ങളുടെ റിപീറ്റ് വാല്യൂ ഇന്നും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എംജി അണ്ണാ ആയുർ ആരോഗ്യ സൗഖ്യം നേരുന്നു', എന്നാണ് അഫ്സൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് എംജി ശ്രീകുമാറിന് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്.

ഒരുപിടി മികച്ച ​ഗാനങ്ങൾ അഫ്സലും എംജിയും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. കല്യാണരാമനിലെ 'തിങ്കളേ പൂത്തിങ്കളേ', 2 ഹരിഹർ ന​ഗറിലെ 'അടവുകൾ പതിനെട്ട്...', ഏകാന്ത ചന്ദ്രികേ തുടങ്ങി ഇരുവരും ഒന്നിച്ചെത്തിയ പാട്ടുകൾ മലയാളികൾ ഏറ്റുപാടി. മോഹന്‍ലാല്‍ ചിത്രം തുടരുമിലെ കൊണ്ടാട്ടം ആണ് എംജി ശ്രീകുമാറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ​ഗാനം.

ജേക്സ് ബിജോയ് ആണ് പാട്ടിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. രാജ ലക്ഷ്മിയും എംജി ശ്രീകുമാറിനൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്. മോഹൻലാലും ശോഭനയും തകർത്താടിയ ​ഗാനം മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം എംജിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം കൂടിയാണിത്. ഗാനരംഗത്ത് അദ്ദേഹവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT