മൈക്കിൾ ജാക്സൺ Facebook
Entertainment

മരണ ശേഷവും അമ്പരപ്പിക്കുന്ന മൂൺ വാക്കർ! മൈക്കിൾ ജാക്സന്റെ മികച്ച മ്യൂസിക് വിഡിയോകളിലൂടെ

മരണാനന്തരവും ജാക്സൺ കോടിക്കണക്കിന് വരുന്ന ആരാധകരുടെ മനസിൽ ഇന്നും ജീവിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

പോപ്പ് രാജാവ് എന്നാണ് മൈക്കിൾ ജാക്സൺ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ചടുലമായ ന‍ൃത്തച്ചുവടുകളിലൂടെയും മനംനിറയ്ക്കുന്ന സംഗീതത്തിലൂടെയും നാല് പതിറ്റാണ്ടിലധികം മൈക്കിൾ ജാക്സണെന്ന അതുല്യപ്രതിഭ ലോകമെമ്പാടുമുള്ളവരെ വിസ്‍മയിപ്പിച്ചു. ഇന്ന് ആ അസാമാന്യ പ്രതിഭ വിടപറഞ്ഞിട്ട് 15 വർഷം തികയുകയാണ്. മരണാനന്തരവും ജാക്സൺ കോടിക്കണക്കിന് വരുന്ന ആരാധകരുടെ മനസിൽ ഇന്നും ജീവിക്കുന്നു.

പോപ്പ് സം​ഗീത ചക്രവർത്തി

മൈക്കിൾ ജാക്സൺ

ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നർത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്‍ തുടങ്ങി നിരവധി വിശേഷണങ്ങളുണ്ട് മൈക്കിൾ‍ ജാക്സണ്. ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ് ഗിന്നസ് റെക്കോർഡിൽ അദ്ദേഹത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രണയം, വർണവിവേചനം, ഏകാന്തത, വനനശീകരണം, മലിനീകരണം, ദാരിദ്ര്യം, യുദ്ധക്കെടുതികൾ തുടങ്ങി അനവധി വിഷയങ്ങൾ ജാക്സൺ തന്റെ ​ഗാനങ്ങളിലൂടെ ചർച്ചാവിഷയമാക്കി. മൈക്കിൾ ജാക്സൻ്റെ മികച്ച മ്യൂസിക് വിഡിയോകളുടെ ലിസ്റ്റ് ഇതാ.

ഡെയ്ഞ്ചറസ്

മൈക്കിൾ ജാക്സൺ

1991 ൽ പുറത്തിറങ്ങിയ ഡെയ്ഞ്ചറസ് എന്ന ആൽബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി. ഒരിക്കലെങ്കിലും മൈക്കിൾ ജാക്സന്റെ ഈ ​ഗാനം കേൾക്കാത്തവരുണ്ടാകില്ല.

ത്രില്ലർ

എക്കാലത്തെയും മികച്ച സംഗീത വിഡിയോകളിലൊന്നാണ് 1982 ൽ പുറത്തിറങ്ങിയ ത്രില്ലർ. ജാക്സൻ്റെ ആദ്യ നമ്പർ വൺ ആൽബമായി ത്രില്ലർ കണക്കാക്കപ്പെടുന്നു. 1983 അവസാനത്തോടെ ലോകമെമ്പാടും 32 ദശലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ടതോടെ ത്രില്ലർ എക്കാലത്തെയും മികച്ച വിൽപ്പനയുള്ള ആൽബമായി മാറി.

ബീറ്റ് ഇറ്റ്

1982 ലാണ് ബീറ്റ് ഇറ്റ് പുറത്തിറങ്ങിയത്. സം​ഗീതത്തിന്റെയും നൃത്തത്തിന്റെയും ഒരു മാജിക് തന്നെയാണ് ബീറ്റ് ഇറ്റ്. ഇന്റർനാഷ്ണൽ പോപ് ഐക്കൺ എന്ന തലത്തിലേക്ക് ജാക്സണെ ഉയർത്തിയത് ഈ ​ഗാനമായിരുന്നു.

ബില്ലി ജീൻ

എഴുതുമ്പോൾ തന്നെ ഇത് വളരെയധികം പോപ്പുലറായി മാറുമെന്ന് തനിക്കറിയാമായിരുന്നുവെന്നാണ് ബില്ലി ജീനിനെക്കുറിച്ച് ജാക്സൺ തന്റെ ആത്മകഥയിൽ കുറിച്ചിരിക്കുന്നത്. 1983 ലായിരുന്നു ബില്ലി ജീൻ പുറത്തിറങ്ങിയത്. മൂൺവാക്ക്, കറുത്ത ജാക്കറ്റ്, ഹൈ-വാട്ടർ പാൻ്റ്‌സ് തുടങ്ങി നിരവധി സംഭവങ്ങൾ ഈ ആൽബത്തിലൂടെ ജാക്സൺ അവതരിപ്പിച്ചു. അതെല്ലാം ലോകമെമ്പാടും ഇന്നും അനുകരിക്കപ്പെടുന്നു.

ബാഡ്

ഒരു യഥാർഥ സംഭവത്തിൽ നിന്നാണ് ജാക്സന്റെ ഈ വിഡിയോ പിറക്കുന്നത്. മികച്ച അഭിപ്രായങ്ങൾ നേടിയ ബാഡ് 1987 ലാണ് പുറത്തുവരുന്നത്.

സ്ക്രീം

1995 ലാണ് സ്ക്രീം മൈക്കിൾ ജാക്സൺ പുറത്തിറക്കുന്നത്. സഹോദരി ജാനറ്റ് ജാക്‌സണുമൊത്തായിരുന്നു ഈ ​ഗാനമെത്തിയത്. 7 മില്യൺ ഡോളർ ചെലവഴിച്ചാണ് ഇത് നിർമ്മിച്ചത്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ മ്യൂസിക് വിഡിയോ ആണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT