Mimi Chakraborty ഇൻസ്റ്റ​ഗ്രാം
Entertainment

സിദ്ധാർഥിന്റെ മുഖം മറച്ച് മിമി ചക്രബർത്തി; രജിസ്റ്റർ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരം

തലേദിവസം സൗത്ത് കൊൽക്കത്തയിലെ വസതിയിൽ വെച്ച് ഇവരുടെ വിവാഹനിശ്ചയ ചടങ്ങും നടന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ബം​ഗാളി നടിയും മുൻ തൃണമൂൽ കോൺ​ഗ്രസ് എംപിയുമായ മിമി ചക്രബർത്തി വിവാഹിതയായി. മറൈൻ എൻജിനീയറായ സിദ്ധാർത്ഥ ദത്തയാണ് വരൻ. നവംബർ 26ന് കൊൽക്കത്തയിൽ വച്ചു നടന്ന രജിസ്റ്റർ വിവാഹത്തിൽ കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തലേദിവസം സൗത്ത് കൊൽക്കത്തയിലെ വസതിയിൽ വെച്ച് ഇവരുടെ വിവാഹനിശ്ചയ ചടങ്ങും നടന്നിരുന്നു.

വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ചുവന്ന ഹൃദയത്തിന്റെ ഇമോജികൾ മാത്രമാണ് മിമി കുറിപ്പായി നൽകിയത്. എന്നാൽ സിദ്ധാർഥിന്റെ മുഖം മിമി പരസ്യമാക്കിയിട്ടില്ല. മിമിയും സിദ്ധാർത്ഥും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെങ്കിലും ഇക്കാര്യം നടി ഇതുവരെ പരസ്യമാക്കിയിരുന്നില്ല.

വെള്ളയും ​ഗോൾഡനും ചേർന്ന വസ്ത്രങ്ങളാണ് ചടങ്ങിനായി ഇരുവരും തിരഞ്ഞെടുത്തത്. ജൽപായ്ഗുരി സ്വദേശിയായ മിമിയുടെ പരമ്പരാഗത വിവാഹ ചടങ്ങുകൾ ഡിസംബർ അഞ്ചിന് കാലിംപോങ്ങിൽ നടക്കും. സ്വന്തം നാട്ടിലും സത്കാരം ഉണ്ടാകുമെന്നാണ് വിവരം. ബംഗാളി സിനിമാ രംഗത്തെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഡിസംബർ 11-ന് കൊൽക്കത്തയിൽ വിപുലമായ റിസപ്ഷൻ സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അന്തരിച്ച സംവിധായകൻ ഋതുപർണ ഘോഷ് ഒരുക്കിയ 'ഗാനർ ഒപരേ' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മിമി ചക്രബർത്തി ശ്രദ്ധേയയാകുന്നത്. പിന്നീട് 'ശുദ്ധു തൊമാരി ജോന്യോ', 'ഗ്യാങ്സ്റ്റർ', 'പോസ്റ്റോ', 'ഡ്രാക്കുള സർ', 'ഭാനുപ്രിയ ഭൂതർ ഹോട്ടൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ ബംഗാളി സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്ത 'എമ്പറർ വേഴ്‌സസ് ശരത് ചന്ദ്ര'യിലാണ് മിമി ഒടുവിൽ അഭിനയിച്ചത്.

Actress Mimi Chakraborty wedding photos goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൊബൈൽ ഫോൺ പാസ്‌കോഡ് നൽകാൻ നിർബന്ധിക്കാനാകുമോ? രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ദമ്പതികൾ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ; അടുക്കളയിൽ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ

ഉയിര് സിനിമയുടെ പ്രമേയമായ കൊലപാതക കേസ്; പ്രതി മഞ്ജുനാഥിന് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും

ബംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റില്‍

പാൽ തിളപ്പിക്കുമ്പോൾ മുകളിൽ പാട കെട്ടുന്നത് എന്തുകൊണ്ട്? പിന്നിൽ രസകരമായ ഒരു ശാസ്ത്രമുണ്ട്