മിയ ജോർജ്  ഇൻസ്റ്റ​ഗ്രാം
Entertainment

'വാർത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്; ആരാണ് ഇതൊക്കെ പടച്ചുവിടുന്നതെന്ന് അറിയില്ല'

എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയും ലഭിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

തനിക്കെതിരെ ഉയരുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടി മിയ ജോർജ്. കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് മിയയ്ക്കെതിരെ കമ്പനി ഉടമ മാനനഷ്ട കേസ് ഫയൽ ചെയ്തുവെന്ന വ്യാജ വാർത്തകളിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു നിയമനടപടി തനിക്കെതിരെ നടക്കുന്നതായി രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് താനും ഇക്കാര്യം അറിഞ്ഞതെന്നും മിയ ജോർജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വാർത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ബ്രാൻഡിന്റെ ഉടമ അത് പ്രമോട്ട് ചെയ്യുന്ന ബ്രാൻഡ് അംബാസഡർക്കെതിരെ പരാതി നൽകുന്നതെന്ന് മനസിലാകുന്നില്ലെന്നു മിയ പറയുന്നു. ‘‘എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് കേൾക്കുന്നു പക്ഷേ ഇതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല കാരണം ഇത്തരത്തിൽ ഒരു നിയമ നടപടിയുണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടില്ല.

മിയയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

ആദ്യം തന്നെ പറയട്ടെ, ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്? എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയും ലഭിച്ചിട്ടില്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാർത്ത ഞാൻ കണ്ടത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് പടച്ചുവിടുന്നതെന്ന് എനിക്കറിയില്ല.’’–മിയ ജോർജ് കുറിച്ചു.

കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ നടി മിയയ്‌ക്കെതിരെ 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT