മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 
Entertainment

കരുത്തനായി മോഹൻലാൽ; മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുട്ടുകുത്തിനിന്ന്  രണ്ട് കൈകളിൽ കയർ പിടിച്ചു വലിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കരുത്തനായാണ് പോസ്റ്ററിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. രണ്ട് കൈകളിൽ കയർ പിടിച്ചുകൊണ്ട് മുട്ടുകുത്തിനിന്ന് വലിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്. വ്യത്യസ്തമായ വേഷമാണ് താരം ധരിച്ചിരിക്കുന്നത്. പിരിയഡ് ഡ്രാമയായിരിക്കും എന്ന സൂചനകളാണ് പോസ്റ്റർ നൽകുന്നത്. 

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പി എസ് റഫീക്ക് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ രാജസ്ഥാനിൽ പൂർത്തിയായിരിക്കുകയാണ്. 

പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രം. ചിത്രത്തിൽ ​ഗുസ്‌തിക്കാരന്റെ വേഷത്തിലാണ് മോഹൻ ലാൽ എത്തുന്നത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബന്റെ' നിര്‍മാണ പങ്കാളികളാണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ 'മലൈക്കോട്ടൈ വാലിബനി'ല്‍ വേഷമിടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

SCROLL FOR NEXT