Mohanlal about Mother 
Entertainment

'മറവി രോഗം ബാധിച്ച അച്ഛനെ കുട്ടിയെപ്പോലെ നോക്കിയ അമ്മ; ചോറ് വാരിക്കൊടുത്തു, കൈ പിടിച്ച് നടത്തി'; മോഹന്‍ലാല്‍ പറഞ്ഞത്

അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാന്‍ കണ്ടു

സമകാലിക മലയാളം ഡെസ്ക്

പ്രിയ സുഹൃത്തിന്റെ വേദനയില്‍ കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന മോഹന്‍ലാലിനെ കഴിഞ്ഞയാഴ്ചയാണ് കണ്ടത്. ആ സങ്കടത്തില്‍ നിന്നും കരകയറും മുമ്പ് മോഹന്‍ലാലിനെ തേടി മറ്റൊരു വേദനയെത്തിയിരിക്കുകയാണ്. തന്നെ താനാക്കിയ, ലോകത്ത് മറ്റാരേക്കാളും തന്നെ സ്‌നേഹിച്ചിരുന്ന അമ്മയുടെ വേര്‍പാടിന്റെ വേദനയിലാണ് മോഹന്‍ലാല്‍ ഇന്ന്.

ഏറെനാളുകളായി അസുഖബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്നു മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി. അമ്മയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു മോഹന്‍ലാലിന്. എത്ര വലിയ തിരക്കാണെങ്കിലും അമ്മയുടെ അടുത്തെത്താന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മരണം വരെ അമ്മയെ പരിചരിക്കുന്നതില്‍ അതിയായി ശ്രദ്ധിച്ചിരുന്നു അദ്ദേഹം.

പണ്ടൊരിക്കല്‍ അമ്മയെക്കുറിച്ച് മോഹന്‍ലാല്‍ പങ്കുവച്ച വാക്കുകളും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. മലയാള മനോരമ പത്രത്തില്‍ മാതൃദിനത്തില്‍ തന്റെ അമ്മയെക്കുറിച്ച് അദ്ദേഹം എഴുതിയ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. അച്ഛന് മറവി രോഗം വന്ന സമയത്ത് അമ്മ എങ്ങനെയാണ് പരിചരിച്ചിരുന്നതെന്നാണ് കുറിപ്പില്‍ മോഹന്‍ലാല്‍ വിവരിക്കുന്നത്.

അച്ഛന് മറവി രോഗം വന്നപ്പോള്‍ ആദ്യം അത് തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്ത് മറവി രോഗം വന്നവരെ വീടിന് പുറത്ത് കൊണ്ടു പോകാന്‍ പോലും തയ്യാറാകുമായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യണമെന്നു പോലും അറിയില്ല. എന്നാല്‍ അക്കാലത്തും അമ്മ അച്ഛനെ കല്യാണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കൈ പിടിച്ചു കൊണ്ടു പോകുമായിരുന്നുവെന്ന് മോഹന്‍ലാല്‍ ഓര്‍ക്കുന്നുണ്ട്.

മറവി രോഗം കാരണം ഓര്‍മകള്‍ നഷ്ടമാകുന്ന അച്ഛന് ഒരു കുട്ടിയോടെന്ന പോലെ ഓരോ കാര്യങ്ങളും വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കുകയും ചോറുരുള വാരി കൊടുക്കുകയും ചെയ്യുന്ന അമ്മയേയും മോഹന്‍ലാല്‍ ആ കുറിപ്പില്‍ വരച്ചിടുന്നുണ്ട്. അമ്മയും താനും ചേര്‍ന്നാണ് തന്റെ സിനിമ കാണാന്‍ അച്ഛന്റെ കൈ പിടിച്ചു കൊണ്ടുപോയത്. അച്ഛന് തന്നെ തിരിച്ചറിയാന്‍ കഴിയുമോ എന്ന് പോലും അറിയില്ലായിരുന്നു. എങ്കിലും അത് അമ്മയ്ക്ക് വലിയ സന്തോഷം നല്‍കിയ കാര്യമായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

''അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാന്‍ കണ്ടു. കല്യാണം കഴിച്ച കാലത്തെന്നപോലെ അമ്മ അച്ഛനോടൊപ്പമിരുന്ന് ആ സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഒരു ഡോക്ടറും പറഞ്ഞു കൊടുത്തു ചെയ്യിച്ചതല്ല. അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. ആരാണിതെല്ലാം അമ്മയെ പഠിപ്പിച്ചത് ? ഒരമ്മയെയും ആരും ഒന്നും പഠിപ്പിക്കേണ്ട... അതാണ് അമ്മ'' എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

എളമക്കരയിലെ വസതിയില്‍ വച്ചാണ് മോഹന്‍ലാലിന്റെ അമ്മയുടെ അന്ത്യം. 90 വയസായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹന്‍ലാല്‍ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമ്മയുടെ 89-ാം പിറന്നാള്‍ മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. സം?ഗീതാര്‍ച്ചനയും നടത്തിയിരുന്നു.

Mohanlal's note about his mother on mother's day gets viral amid her passing. He recalls how she took care his ill father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു'; എസ്‌ഐടി കടകംപള്ളിയെ ചോദ്യം ചെയ്തത് രണ്ടു മണിക്കൂര്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി എസ്‌ഐടിക്ക് മുന്നില്‍; മോഹന്‍ലാലിന്റെ അമ്മ വിടവാങ്ങി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കണ്ണൂരില്‍ 12 വോട്ടിന് സിപിഎമ്മിനെ അട്ടിമറിച്ചു, കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു

ശാലിനിക്കും മകനുമൊപ്പം പാലക്കാട്ടെ ക്ഷേത്രത്തില്‍ അജിത്ത്; ഈ വര്‍ഷം ഇത് രണ്ടാം തവണ

ധര്‍മ്മടം മുന്‍ എംഎല്‍എ കെകെ നാരായണന്‍ അന്തരിച്ചു

SCROLL FOR NEXT