വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

വേദന മുഖത്ത് കാണിക്കാതെ മോഹൻലാൽ, ആറാട്ടിലെ ഈ സീൻ ശ്രദ്ധിച്ചോ?; വിഡിയോ 

സിദ്ദിഖും മോഹൻലാലും തമ്മിലുള്ള സീനിൽ ആണ് ഈ സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലെ മോഹൻലാലിന്റെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിച്ച് ആരു ശ്രദ്ധിക്കാതെപോയ ബ്രില്യൻസ് കണ്ടെത്തിയിരിക്കുകായാണ് ആരാധകർ. കാമറയ്ക്ക് മുന്നിൽ താരം വളരെ അനായാസമായി അഭിനയിക്കുമ്പോഴും അതിനിടയിൽ സംഭവിച്ച കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ആരാധകർ താരത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. 

ജീപ്പിൽ പാഞ്ഞെത്തി കൈ ബോണറ്റിൽ ഇടിക്കുമ്പോൾ മോഹൻലാൽ ധരിച്ചിരുന്ന വള രണ്ടായി പൊട്ടിപ്പോകുന്നത് കാണാം. കൈ നന്നായി വേദനിച്ചെങ്കിലും മുഖത്തിൽ ഭാവമാറ്റമൊന്നുമില്ലാതെ ടേക്ക് തടസ്സപ്പെടുത്താതെ അഭിനയിക്കുകയായിരുന്നു താരം. വളരെ സ്വാഭാവികമായി തന്നെ പൊട്ടിയ വള കൈയ്യിലാക്കി സീൻ പൂർത്തിയാക്കുകയും ചെയ്തു. സിദ്ദിഖും മോഹൻലാലും തമ്മിലുള്ള സീനിൽ ആണ് ഈ സംഭവം. 

ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്ലോട്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു