Khalifa ഇൻസ്റ്റ​ഗ്രാം
Entertainment

എംപുരാന് ശേഷം വീണ്ടും പൃഥ്വിയ്ക്കൊപ്പം മോഹൻലാൽ, 'ബെട്ടി ഇട്ട ബായ തണ്ട് ലൈൻ പിടിക്കല്ലേ'; ഖലീഫ അപ്ഡേറ്റിൽ ആരാധകർ

ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും.

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിന്റേതായി സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖലീഫ. ടർബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വൻ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്. ഖലീഫ ​ഗ്ലിംപ്സ് വിഡിയോയ്ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മോഹൻലാൽ കൂടി ഉണ്ടെന്നാണ് പുതിയ വാർത്ത.

മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുക. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു എങ്കിലും, ആ വേഷം ചെയ്യുന്നത് ആരാണെന്നു പുറത്തു വിട്ടിരുന്നില്ല. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സഹനിർമാതാവ് - സിജോ സെബാസ്റ്റ്യൻ. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ കൊച്ചു മകനായ മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് ‘ഖലീഫ’യിൽ അഭിനയിക്കുന്നത്. സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണെന്നാണ് ​ഗ്ലിംപ്സ് വിഡിയോ നൽകുന്ന സൂചന. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടുത്ത വർഷം ഓണം റിലീസായാണ് ഖലീഫയുടെ ആദ്യഭാ​ഗമെത്തുക. ജോമോൻ ടി ജോൺ ആണ് ഛായാ​ഗ്രഹണം. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

Cinema News: Mohanlal as Mambarakkal Ahmed Ali in Khalifa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

SCROLL FOR NEXT