Mohanlal, Suchithra, Vismaya Mohanlal and Pranav Mohanlal 
Entertainment

'അച്ഛന്‍ അമ്മയെ ഒരു ദിവസം 10 തവണയൊക്കെ വിളിക്കും'; രഹസ്യം വെളിപ്പെടുത്തി വിസ്മയ; മറുപടിയുമായി സുചിത്ര

മൂന്ന് ദിവസം കൊണ്ട് തുടക്കം നേടിയത് 23 കോടിയ്ക്ക് മുകളിലാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തുടക്കത്തിലൂടെ വിസ്മയ മോഹന്‍ലാല്‍ വരവറിയിച്ചിരിക്കുകയാണ്. മികച്ച കളക്ഷനുമായി മുന്നേറുകയാണ് ചിത്രം. വിസ്മയയുടെ അഭിനയവും ആക്ഷനുമൊക്കെ കയ്യടി നേടുകയാണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം ശക്തമായ ബോയ്‌ക്കോട്ട് ക്യാംപെയ്‌നെപ്പോലും കാറ്റില്‍പ്പറത്തിയാണ് വിജയക്കൊടി പാറിക്കുന്നത്.

അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ വിസ്മയും മലയാള സിനിമയിലേക്ക് കടന്നു വന്നിരിക്കുകയാണ്. അഭിനേത്രിയെന്ന നിലയില്‍ കയ്യടി നേടുന്നതിനൊപ്പം തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വവും നിലപാടിലെ വ്യക്തതയും കൊണ്ടും വിസ്മയ ഇതിനോടകം തന്നെ ആരാധകരെ നേടിയിട്ടുണ്ട്. വിസ്മയയുടെ ജീവിതത്തിന് നിയന്ത്രണ രേഖ വരയ്ക്കാതെ വളര്‍ത്തിയ മോഹന്‍ലാലും സുചിത്രയും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.

ഇതിനിടെ അച്ഛനേയും അമ്മയേയും കുറിച്ച് പുറമെ അധികമാര്‍ക്കും അറിയാത്തൊരു രഹസ്യം പങ്കിടുകയാണ് വിസ്മയ. മനോരമ ഞായറാഴ്ചയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയ ആ രസകരമായ രഹസ്യം പങ്കിട്ടത്. ''അച്ഛന്‍ ഒരു ദിവസം എട്ട് മുതല്‍ 10 തവണ വരെ അമ്മയെ വിളിക്കും. അച്ഛന്റെ തിരക്കില്‍ ഇത് അത്ഭുതമായി തോന്നിയിട്ടുണ്ട്'' എന്നാണ് വിസ്മയ പറയുന്നത്. പിന്നാലെ മറുപടിയുമായി സുചിത്രയുമെത്തുന്നുണ്ട്.

''പണ്ടൊക്കെ ഞാന്‍ എപ്പോഴും അങ്ങോട്ട് വിളിക്കുമായിരുന്നു. അപ്പോള്‍ ചേട്ടന്‍ ഭയങ്കര തിരക്കിലായിരിക്കും. സുചി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാമോ ഇവിടെ കുറച്ചാളുകള്‍ എന്നൊക്കെ പറയും. ഞാന്‍ കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കുമ്പോഴും അതേ മറുപടിയാകും. അതോടെ എന്നെ വിളിച്ചു തുടങ്ങി. വിളിച്ചാല്‍ ആദ്യം ചോദിക്കുന്നത് ഇന്ന് വര്‍ക്കൗട്ട് ചെയ്‌തേയെന്നാണ്'' എന്നായിരുന്നു സുചിത്രയുടെ മറുപടി.

അതേസമയം മൂന്ന് ദിവസം കൊണ്ട് തുടക്കം നേടിയത് 23 കോടിയ്ക്ക് മുകളിലാണ്. ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ മാത്രം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 4.25 കോടിയാണ്. ഇന്ത്യയില്‍ നിന്നും ചിത്രം 12 കോടി നേടിയപ്പോള്‍ വിദേശത്തു നിന്നും നേടിയത് 11 കോടിയധികമാണ്.

Mohanlal calls wife Suchithra 10 times at a day reveals Vismaya Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ പരാമര്‍ശം വേദനിപ്പിച്ചു, മുഖ്യമന്ത്രി മാപ്പു പറയണം'; ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

'നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?': ഇ20 പെട്രോൾ വിമർശകർക്കെതിരെ ബിജെപി എംപി

'നിങ്ങൾ നരേന്ദർ, കോച്ച് നരേന്ദർ, പ്രധാനമന്ത്രി നരേന്ദർ'; ആ പേര് വെറുപ്പിക്കുന്നുവെന്ന് പാക് താരം; പൊട്ടിച്ചിരിച്ച് മോദി

ബോക്‌സ് ഓഫീസിനെ ഇടിച്ചിട്ട് വിസ്മയയുടെ 'തുടക്കം'; മൂന്ന് നാളില്‍ ചിത്രം നേടിയത് എത്ര?

സർക്കാർ ചടങ്ങുകളിൽ 'തമിഴ് തായ് വാഴ്ത്ത്' തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി