വീഡിയോ ദൃശ്യം 
Entertainment

മോഹൻലാലിന്റെ 'എലോൺ' ഒടിടിയിലേയ്ക്ക്; അടുത്ത ആഴ്ച്ച റിലീസ്

ജനുവരി 26ന് തിയറ്ററുകളിൽ എത്തിയ ചിത്രം മാർച്ച് മൂന്നിന് ഒടിടിയിൽ എത്തും

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും ഷാജി കൈലാസും ഒന്നിച്ച ചിത്രം എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജനുവരി 26ന് തിയറ്ററുകളിൽ എത്തിയ ചിത്രം മാർച്ച് മൂന്നിന് ഒടിടിയിൽ എത്തും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. 

തിയറ്ററിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിയാതിരുന്ന ചിത്രം ഒടിടിയിൽ സ്വികാര്യത നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. എലോൺ ഒടിടിക്ക് വേണ്ടി ഒരുക്കിയ ചിത്രമാണെന്ന് ഷാജി കൈലാസ് മുമ്പ് പറഞ്ഞിരുന്നു. ഒടിടിയ്ക്ക് മാത്രമായി എടുത്ത സിനിമ ആയിരുന്നു എലോൺ. ആന്റണിയുടെ (നിർമാതാവ് ആന്റണി പെരുമ്പാവൂർ) നിർബന്ധമായിരുന്നു തിയറ്ററിൽ കാണിക്കണം എന്നത്. ഇതുപോലൊരു കാര്യം ലാൽ സാർ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതുകൊണ്ടാണ് തിയറ്ററിൽ കാണിക്കണം എന്നാണ് ആന്റണി പറഞ്ഞത്. റിസ്ക്കാണെന്ന് ഞാൻ പറഞ്ഞിരുന്നു. ചേട്ടാ അത് കുഴപ്പമില്ല, പരീക്ഷണ ചിത്രമല്ലേ വിമർശിക്കപ്പെടുകയോ നന്നാവുകയോ ചെയ്യാം. പക്ഷെ ശ്രമത്തിനുള്ള അംഗീകാരം കിട്ടിയാൽ സന്തോഷമല്ലേ എന്നാണ് ആന്റണി പറഞ്ഞത്,- ഷാജി കൈലാസ് പറഞ്ഞു. 

രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഡോൺമാക്‌സ് ആണ് എഡിറ്റിങ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT