Cristiano Ronaldo, Mohanlal ഇൻസ്റ്റ​ഗ്രാം
Entertainment

'തോൽക്കാൻ തയ്യാറാകാത്ത മനുഷ്യൻ, ഫുട്ബോളിനെ പ്രണയിച്ച കാമുകൻ'; റൊണാൾഡോയെക്കുറിച്ച് മോഹൻലാൽ

'അടി മുടി പോരാളിയായ മനുഷ്യൻ'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പോര്‍ച്ചുഗല്‍ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ഇനിയും ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ റൊണാൾഡോയെ കുറിച്ച് നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

തോൽക്കാൻ തയ്യാറാകാത്ത ഒരു മനുഷ്യന്‍റെ പര്യായമാണ് ഈ പേരെന്ന് മലയാള മനോരമയോട് മോഹൻലാൽ പങ്കുവച്ചു. "തോൽക്കാൻ തയ്യാറാകാത്ത ഒരു മനുഷ്യന്‍റെ പര്യായമാണ് ഈ പേര്. അടി മുടി പോരാളിയായ മനുഷ്യൻ. ഫുട്ബോൾ കളിച്ച ഇതിഹാസതാരം എന്നതിനപ്പുറം ഫുട്‌ബോളിനെ പ്രണയിച്ച കാമുകനെന്ന് ഞാൻ വിളിക്കും.

അദ്ദേഹത്തിന്‍റെ അർപ്പണമനോഭാവം, തന്‍റെ പ്രൊഫഷനോടു കാട്ടിയ അഭിനിവേശം, അതിനുവേണ്ടി നടത്തിയ കഠിനാധ്വാനം - ഇതെല്ലാം സമാനതകളില്ലാത്തതാണ്".- മോഹന്‍ലാല്‍ പറയുന്നു. അതിമനോഹരം ആണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മോഹൻലാലെത്തുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക.

Mohanlal on Cristiano Ronaldo international football retirement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോളില്‍ 31 ശതമാനം എഥനോള്‍; കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി എണ്ണ കമ്പനികള്‍, 'മാനദണ്ഡം പാലിച്ചില്ല'

'പ്രതികാരം രക്തം കൊണ്ടു തീർക്കാൻ' ഉലകനായകൻ; പരുക്കൻ ഗെറ്റപ്പിൽ 'സാണ്ടിയാർ' ഫസ്റ്റ് ലുക്ക്

'ട്രംപിനെ കൊല്ലാന്‍ ഉള്ളില്‍ നിന്ന് ആരോ നിര്‍ദേശിക്കുന്നു'; വൈറ്റ്ഹൗസിന് സമീപം തോക്കുമായി യുവാവ് പിടിയില്‍

ടിഎഫ്ടി ഡിസ്‌പ്ലേ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, മൂന്ന് റൈഡിങ് മോഡുകള്‍; ഹീറോ എക്‌സ്ട്രീം 125ആര്‍ സ്റ്റെല്‍ത്ത് എഡിഷന്‍ വിപണിയില്‍

'ആദ്യമായി സാരി ഉടുക്കാന്‍ പെട്ട പാട്, വായ് എരിയിച്ച തന്തൂരി ചിക്കന്‍; അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് സോണിയ