Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സങ്കടവും സന്തോഷവും മാറി മാറി വരും, ജീവിതം അങ്ങനെയാണല്ലോ; അമ്മ ഞങ്ങളെ വിട്ടു പോയതിനാൽ ഇത്തവണ ഓണം ആഘോഷിക്കുന്നില്ല'

ഇത്തവണ അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു സന്തോഷവും സങ്കടവുമില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഓണം റിലീസായി ഇത്തവണ സിനിമകളൊന്നുമില്ലെങ്കിലും 'ഖലീഫ', 'തുടക്കം' എന്നീ സിനിമകളിലൂടെ കാമിയോ റോളിലെത്തി കയ്യടി വാരിക്കൂട്ടിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ. ഇപ്പോഴിതാ തിരുവോണ ദിനത്തോട് അനുബന്ധിച്ച് 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ഈ ഓണം തങ്ങള്‍ ആഘോഷിക്കുന്നില്ലെന്ന് താരം പറഞ്ഞു. "ഒരു സന്തോഷവും സങ്കടവുമുള്ള ഓണമാണ് ഇത്തവണ. ഇപ്രാവശ്യം ഞങ്ങള്‍ ഓണം ആഘോഷിക്കുന്നില്ല. കാരണം അമ്മ ഞങ്ങളെ വിട്ടുപോയ സമയമാണിപ്പോള്‍.

ജീവിതം അങ്ങനെയാണല്ലോ. സങ്കടവും സന്തോഷവും മാറി മാറി വരും. ഇത്തവണ അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു സന്തോഷവും സങ്കടവുമില്ല. എങ്കിലും ഒരുപാട് വര്‍ഷത്തെ ആഗ്രഹത്തിനൊടുവില്‍ മായയുടെ ചിത്രം സാധ്യമായതില്‍ സന്തോഷമാണ്.

സ്‌കൂളില്‍ പഠിക്കുമ്പോഴും മറ്റും നാടകങ്ങളില്‍ അഭിനയിക്കുകയും ബെസ്റ്റ് ആക്ടര്‍ ആവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ അത് സാധ്യമാക്കി നല്‍കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. തീര്‍ച്ചയായും ആന്റണി പെരുമ്പാവൂരിനോടും ജൂഡിനോടും അതിനുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു". - മോഹൻലാൽ പറഞ്ഞു.

Mohanlal remembers his mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോ​ഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!

ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

'ഫ്രണ്ട്... പേടി തോന്നുന്നുണ്ടോ? ഗെയിം ഓണ്‍'; കേന്ദ്രത്തോട് പ്രകാശ് രാജ്