Mohanlal 
Entertainment

സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ട് മോഹന്‍ലാല്‍; 'വേല്‍മുരുകാ' പാടിയും ഡാന്‍സ് കളിച്ചും സ്റ്റേജില്‍ ലാലേട്ടന്‍!

കിലുക്കം 25 എന്ന പരിപാടിയില്‍ നിന്നുള്ളതാണ് വിഡിയോകള്‍

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ട് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കുമടക്കം സകല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കത്തിക്കയറുകയാണ് മോഹന്‍ലാലിന്റെ പാട്ടും ഡാന്‍സുമൊക്കെ. വിദേശത്ത് അരങ്ങേറിയ സ്റ്റേജ് ഷോയില്‍ പാട്ടു പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന മോഹന്‍ലാലിന്റെ വിഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഏപ്രില്‍ 17 ന് ഹൂസ്റ്റണില്‍ നടന്ന കിലുക്കം 25 എന്ന പരിപാടിയില്‍ നിന്നുള്ളതാണ് വിഡിയോകള്‍. കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച്, കൂളിങ് ഗ്ലാസും വച്ച്, നരന്‍ സിനിമയിലെ വേല്‍ മുരുക എന്ന ഗാനമാണ് മോഹന്‍ലാല്‍ പാടുന്നത്. മോഹന്‍ലാലിനൊപ്പം മനോജ് കെ ജയന്‍, നോബി, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരും വിഡിയോയിലുണ്ട്.

മോഹന്‍ലാലിന്റെ എനര്‍ജിയെക്കുറിച്ചാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. വേല്‍മുരുകാ പാട്ടിലെ തന്റെ ചുവടുകളും മോഹന്‍ലാല്‍ പുനര്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം ഛോട്ടാ മുംബൈയിലെ വാസ്‌കോ ഡ ഗാമ വെന്റ് ടു ദ ഡ്രാമ എന്ന ഗാനവും മോഹന്‍ലാല്‍ ആലപിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം സ്റ്റീഫന്‍ ദേവസിയുടെ കീബോര്‍ഡ് വായനയും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

Mohanlal sings Velmuruka in a viral video from his US Tour. sings and danes to vasgoda gama from Chhota Mumbai too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

SCROLL FOR NEXT