Athimanoharam  ഫെയ്സ്ബുക്ക്
Entertainment

'ആറ്റിൻ കരയോരത്തെ.. വൈബ് അടിക്കുന്നുണ്ടല്ലോ! ഈ ക്രിസ്മസ് ഏട്ടൻ ഇങ്ങ് എടുക്കുവാ'; 'അതിമനോഹരം' റിലീസ് തീയതി പുറത്ത്

പോസ്റ്ററിൽ മോഹൻലാലിനൊപ്പം ചിത്രത്തിലെ നായിക മീര ജാസ്മിനുമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന സിനിമയുടെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ പങ്കുവച്ച ചിത്രത്തിന്റെ റിലീസ് പോസ്റ്ററിലൂടെയാണ് തീയതി അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 24 ന് ചിത്രം തിയറ്ററുകളിലെത്തും.

'കുടുംബമെന്ന് അയാൾ വിളിക്കുന്ന ആളുകളിൽ അയാളുടെ ലോകം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു', എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. പോസ്റ്ററിൽ മോഹൻലാലിനൊപ്പം ചിത്രത്തിലെ നായിക മീര ജാസ്മിനുമുണ്ട്. മീര ജാസ്മിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാരി ഞൊറിഞ്ഞുടുക്കാൻ സഹായിക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.

ചിത്രീകരണം തുടങ്ങുമ്പോൾ 'എൽ 366' എന്ന് താല്കാലികമായി പേരിട്ട ചിത്രത്തിന്റെ പേര് കഴിഞ്ഞ വിഷുവിന് പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലാണ് വെളിപ്പെടുത്തിയത്. പൊലീസ് വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. അയ്യപ്പഭക്തർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചത്.

ടിഎസ് ലവ്‌ലാജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിലെ വമ്പൻ വിജയ നിരയിലേക്കുയർന്ന 'തുടരും' സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിച്ച ചിത്രമാണ് 'അതിമനോഹരം'.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉൾപ്പെടെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം- ജേക്‌സ് ബിജോയ്.

Mohanlal starrer Athimanoharam movie release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

'വൈഭവിന് ശരിക്കും 15 വയസ് തന്നെയാണോ'? ഇന്ത്യയ്ക്ക് പുറത്ത് ഇപ്പോഴും സംശയമെന്ന് ഓസീസ് ഇതിഹാസം

ടിപ്പറുകള്‍ക്ക് ഓട്ടോമാറ്റിക് ലോഡ് കവര്‍ നിര്‍ബന്ധം; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

7 വയസുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിച്ചു; കണ്ണില്ലാത്ത ക്രൂരത, അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

3 ജില്ലകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി