Hridayapoorvam ഫെയ്സ്ബുക്ക്
Entertainment

'ലാലേട്ടൻ - സം​ഗീത് കോമ്പോ അടിപൊളി'! ഒടിടിയിലും കയ്യടി നേടി ഹൃദയപൂർവം

തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ഈ വർഷം മോഹൻലാലിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഏറ്റവുമൊടുവിലെത്തിയ ഹൃദയപൂർവവും 100 കോടി ക്ലബ്ബിൽ ഇടം നേടി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ യുഎസ്പി.

തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒടിടിയിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'മോഹൻലാൽ എന്ന വിസ്മയത്തിന്റെ മറ്റൊരു ഏട്, പക്കാ ഫീൽ ​ഗുഡ് ​ഡ്രാമയാണ് ഹൃദയപൂർവ്വം', എന്നിങ്ങനെയാണ് ഒടിടി റിവ്യുകൾ വരുന്നത്.

'നല്ല ഫീൽ ഗുഡ് സിനിമ. സിനിമയിൽ എല്ലാവർക്കും നല്ല വേഷവുമാണ് നല്ല അഭിനയവും കാഴ്ചവച്ചിരിക്കുന്നു. കോമഡിയും നല്ല വർക്ക് ഔട്ടായിട്ടുണ്ട്', എന്നാണ് ഒരു തമിഴ് പ്രേക്ഷകന്റെ പ്രതികരണം. സം​ഗീത് പ്രതാപും മോഹൻലാലും തമ്മിലുള്ള കോമ്പോ രസകരവും മികച്ചതുമായിരുന്നെന്നും പറയുന്നവരുണ്ട്.

'ഈ കോമ്പോയിൽ ഇനിയും സിനിമകൾ വരണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു. 100കോടി നേടി മുന്നേറുമ്പോൾ ഒടിടിക്ക് പടം കൊടുത്തതാണ് ഈ പടത്തിന്റെ യഥാർഥ വിജയം'.- എന്ന് കുറിക്കുന്നവരുമുണ്ട്.

സംഗീത് പ്രതാപ്, ലാലു അലക്സ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കിയത്. ആശിര്‍വാദ് സിനിമാസ് ആയിരുന്നു നിര്‍മാണം.

Cinema News: Mohanlal starrer Hridayapoorvam movie OTT Reviews.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT