എംപുരാൻ ഇൻസ്റ്റ​ഗ്രാം
Entertainment

എംപുരാനിലെ മിസ്റ്ററി മാൻ റിക്ക് യൂണോ? പ്രധാന വേഷത്തിൽ ആൻഡ്രിയ ടിവറും

മാർച്ച് 27 നാണ് എംപുരാൻ തിയറ്ററുകളിലെത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

എംപുരാനിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം നാളെ മുതൽ പ്രേക്ഷകരിലേക്കെത്തുമെന്ന് സംവിധായകൻ‌ പൃഥ്വിരാജ് ഇന്ന് അറിയിച്ചിരുന്നു. ഇതിനെ പിന്നാലെ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീ‍ഡിയയിൽ തുടങ്ങി. നിരവധി വിദേശ അഭിനേതാക്കളും സിനിമയുടെ ഭാ​ഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂണിന്റെ പേരും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കേൾക്കുകയാണ്. റിക്കിന്റെ വിക്കിപീഡിയ പേജിൽ കാണുന്ന സിനിമകളുടെ ലിസ്റ്റിൽ എംപുരാന്റെ പേരും ചേർത്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ വൈറലായതോടെ എംപുരാന്റെ പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കില്ലിങ് ഈവ്, വാരിയർ നൺ എന്നീ സീരിസുകളിൽ അഭിനയിച്ച ആൻഡ്രിയ ടിവദറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ആൻഡ്രിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. എംപുരാന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും ആൻഡ്രിയ എംപുരാന്റെ പോസ്റ്റർ പങ്കുവച്ച് കുറിച്ചിരുന്നു. ലോകപ്രശ്‌സതമായ ക്രിമിനൽ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും അബ്‌റാം ഖുറേഷിയുടെ എതിരാളിയായി എത്തുകയെന്നും സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നുണ്ട്. തീ തുപ്പുന്ന ചുവന്ന ഡ്രാഗൺ യാക്കൂസ ഗ്യാങിന്റെ ഉയർന്ന തലത്തിലുള്ളവർ ധരിക്കുന്ന ചിഹ്നമാണ്.

ഈ ഗ്യാങ്ങിന്റെ തലവനായാകും റിക്ക് എത്തുക എന്നും സോഷ്യൽ മീ‍ഡിയയിൽ ആളുകൾ കുറിച്ചിട്ടുണ്ട്.കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മാർച്ച് 27 നാണ് എംപുരാൻ തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ