ലൂസിഫർ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'യുദ്ധം നന്മയും തിന്മയും തമ്മിൽ അല്ല, തിന്മയും തിന്മയും തമ്മിലാണ്'; തിയറ്ററുകൾ ഇളക്കി മറിക്കാൻ 'ലൂസിഫർ' വരുന്നു, റീ റിലീസ് തീയതി പുറത്ത്

'ലൂസിഫർ' റീ റിലീസ് തീയതി പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

"ഒരിടത്തൊരിടത്ത് ഒരു ദൈവം ജീവിച്ചിരുന്നു. ആ ദൈവത്തിന് മക്കളുണ്ടായിരുന്നു, വലിയ സൈന്യമുണ്ടായിരുന്നു, സ്തുതി പാടാൻ ഒരു മാലാഖ കൂട്ടവുമുണ്ടായിരുന്നു..." അതേ ലൂസിഫർ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചു വരുന്നു. സിനിമയുടെ ഓവർസെസ് വിതരണാവകാശം സ്വന്തമാക്കിയ ഫാർസ് ഫിലിംസ് ആണ് റീ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. മാർച്ച് 20 നാണ് ലൂസിഫർ റീ റിലീസിനെത്തുന്നത്.

മുൻപ് എംപുരാന്റെ റിലീസിനോട് അനുബന്ധിച്ച് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. എന്തായാലും ലൂസിഫറിന്റെ തിയറ്ററുകളിലേക്കുള്ള ഈ രണ്ടാം വരവ് മോഹൻലാൽ ആരാധകരെയും സിനിമാ പ്രേക്ഷകരെയും ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

ലൂസിഫറിലെ മോഹൻലാലിന്റെയുൾപ്പെടെയുള്ള പല നടൻമാരുടെയും ഡയലോ​ഗുകൾ പോലും പലർക്കും കാണാപാഠമാണ്. ഇന്നലെ എംപുരാനിലെ മോഹൻലാലിന്റെ കാരക്ടർ പോസ്റ്ററും പുറത്തുവന്നിരുന്നു. ഖുറേഷി അബ്രാമിന്റെ ലോകമാണ് എംപുരാനിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ.

ഖുറേഷി അബ്രാമിന്റെ അഥവ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാ​ഗവും കാണേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാ​ഗത്തിന്റെ അവസാനത്തിൽ മൂന്നാം ഭാ​ഗത്തിലേക്കുള്ള ലീഡ് കൂടി കാണാൻ സാധിക്കും', എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ ഇന്നലെ വിഡിയോയിൽ പറഞ്ഞത്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത്, പൃഥ്വിരാജ്, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിങ്, ജെറോം ഫ്ലിൻ തുടങ്ങി പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എംപുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എംപുരാൻ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT