Ravanaprabhu വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഇത് അയാളുടെ കാലം അല്ലേ, തിയറ്ററിൽ കത്തിക്കയറും; രാവണപ്രഭു റീ റിലീസ് ടീസർ

മം​ഗലശേരി നീലകണ്ഠനായും കാർത്തികേയനായും മോഹൻലാൽ തകർത്താടിയ രാവണപ്രഭു ആണ് ആ ചിത്രം.

സമകാലിക മലയാളം ഡെസ്ക്

റീ റിലീസിലൂടെ കേരള ബോക്സോഫീസിൽ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട് മോഹൻലാൽ ചിത്രങ്ങൾ. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ തുടങ്ങിയ മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് പിന്നാലെ മറ്റൊരു ചിത്രവും കൂടി പ്രേക്ഷകരിലേക്കെത്തുകയാണ്. മം​ഗലശേരി നീലകണ്ഠനായും കാർത്തികേയനായും മോഹൻലാൽ തകർത്താടിയ രാവണപ്രഭു ആണ് ആ ചിത്രം.

ഇപ്പോഴിതാ ചിത്രത്തിന്റെ റീ റിലീസ് ടീസർ എത്തിയിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിലെ ഡയലോ​ഗുകളും രം​ഗങ്ങളും കോർത്തിണക്കിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. റീ റിലീസ് എന്നാണ് എന്ന വിവരം അറിയിച്ചിട്ടില്ല. മാറ്റിനി നൗ ആണ് രാവണപ്രഭു റീ മാസ്റ്റർ ചെയ്യുന്നത്. 2001ല്‍ റിലീസ് ചെയ്ത ചിത്രമാണ് രാവണപ്രഭു.

മോഹന്‍ലാലിന്‍റെ കള്‍ട്ട് ചിത്രം ദേവാസുരത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയ്ക്കാണ് രഞ്ജിത് രാവണപ്രഭു ഒരുക്കിയത്. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റാണ്. 19 കോടി ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്യുകയും ചെയ്തിരുന്നു. ഐ വി ശശിയുടെ സംവിധാനത്തില്‍ 1993 ല്‍ പുറത്തെത്തിയ ദേവാസുരത്തിന്‍റെ തിരക്കഥയും രഞ്ജിത്തിന്‍റേത് ആയിരുന്നു.

ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠനൊപ്പം മകന്‍ കാര്‍ത്തികേയനെയും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്നതായിരുന്നു രാവണപ്രഭുവിന്‍റെ യുഎസ്‍പി. റിലീസ് സമയത്ത് ട്രെന്‍ഡ്സെറ്റര്‍ ആയിരുന്നു ചിത്രം.

ചിത്രത്തിലെ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളും നീലകണ്ഠന്‍റെ ഇമോഷണല്‍ രംഗങ്ങളുമൊക്കെ കാണികള്‍ ഏറ്റെടുത്തു. മംഗലശേരി നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളില്‍ പലതും ഇപ്പോഴും റീലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഛോട്ടാ മുംബൈ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റീ റിലീസ് ചെയ്ത ചിത്രം.

Cinema News: Mohanlal super hit movie Ravanaprabhu Re Release Teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT