Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്റെ എല്ലാ പിറന്നാളിനും സിനിമ ഇറക്കാൻ പറ്റില്ല; ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണത്'

ആ ദിവസം വന്നത് വളരെ പോസിറ്റീവായി ഞങ്ങൾ കാണുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

എല്ലാ പിറന്നാളിനും തന്റെ സിനിമ റിലീസ് ചെയ്യുക എന്നത് നടക്കുന്ന കാര്യമല്ലെന്ന് നടൻ മോഹൻലാൽ. ദൃശ്യം 3 പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. ദൃശ്യം 3 റിലീസ് മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നാണ്.

ചിത്രത്തിന്റെ റിലീസ് ഈ ദിവസം തീരുമാനിച്ചതിനെക്കുറിച്ചായിരുന്നു മോഹൻലാലിനോടുള്ള ചോദ്യം. ഇതിന് മറുപടി പറയുകയായിരുന്നു താരം. "ഈ സിനിമ നമ്മൾ നേരത്തെ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തതായിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് നമുക്ക് റിലീസ് മാറ്റേണ്ടതായി വന്നു.

സാധാരണ സിനിമകൾ റിലീസ് ചെയ്യുന്നത് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആണ്. മെയ് 21 ഒരു വ്യാഴാഴ്ചയാണ്. അതൊരു ഭാ​ഗ്യമായിട്ട് കരുതുന്നു. പിന്നെ ഇങ്ങനെ ഒരിക്കലേ ചാൻസ് കിട്ടുകയുള്ളൂ. അത്രയും ആൾക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ.

ആ സിനിമ നമ്മുടെ പിറന്നാളിന് കൊടുക്കുക എന്ന് പറയുന്നത് എന്നേക്കാൾ കൂടുതൽ ആന്റണിയുടെ അഭിപ്രായമായിരുന്നു. അതൊരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇനി എല്ലാ പിറന്നാളിനും ഓരോ സിനിമ ഇറക്കാൻ പറ്റില്ല. അത് മാത്രമല്ല, ആ ദിവസങ്ങൾ കൂടി വരണം. നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ജോർജ് കുട്ടിയും ദൃശ്യവും.

അപ്പോൾ ആ ദിവസം വന്നത് വളരെ പോസിറ്റീവായി ഞങ്ങൾ കാണുന്നു. അതൊരു പിറന്നാൾ സമ്മാനമായി ആൾക്കാർക്ക് കൊടുക്കാനുള്ള ഒരു ധൈര്യം ഞങ്ങൾക്കുണ്ടായി. ഒരു മോശം സിനിമയൊന്നും ആയിരിക്കില്ല. ഇതിലൊന്നും കള്ളത്തരങ്ങൾ ഒന്നുമില്ല.

ജോർജ് കുട്ടിക്കും കുടുംബത്തിനും സംഭവിച്ചത് എന്താണെന്ന് എല്ലാവർക്കുമറിയാം. അതിൽ നിന്ന് അയാൾ എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് എല്ലാവർക്കും അറിയേണ്ടത്. എന്റെ പിറന്നാൾ ദിവസം തന്നെ ഈ സിനിമ റിലീസ് ചെയ്യുന്നതിൽ സന്തോഷമുണ്ട്". -മോഹൻലാൽ പറഞ്ഞു.

Cinema News: Actor Mohanlal talks About Drishyam 3 release date.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറി മാറി ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ'; നിയമസഭയില്‍ ബിജെപിയെ ട്രോളി മുഖ്യമന്ത്രി- വിഡിയോ

മലപ്പുറം കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം; ഉദ്ഘാടനം ജൂലൈയില്‍

'ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ചിത്രം; 'ഖലീഫ' ഒരു നല്ല തുടക്കമാകട്ടെ'

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

കളിക്കുന്നതിനിടെ അലുമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ടു വയസുകാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന