മോഹൻലാൽ ഫെയ്സ്ബുക്ക്
Entertainment

'4 രാജ്യങ്ങൾ, 8 സംസ്ഥാനങ്ങൾ, 14 മാസം! കാത്തിരിക്കൂ ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ട്'; എമ്പുരാനേക്കുറിച്ച് മോഹൻലാൽ

ഒരു നടനെന്ന നിലയിൽ എമ്പുരാൻ എനിക്ക് വളരെ സ്പെഷ്യലാണ്.

സമകാലിക മലയാളം ഡെസ്ക്

ലൂസിഫറിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ മലയാള സിനിമാ പ്രേക്ഷകർ ആവേശത്തിലാണ്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷ ഏറെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദര്‍ശനത്തിന് എത്തും.

ഇപ്പോഴിതാ എമ്പുരാനെക്കുറിച്ച് മോഹൻലാൽ പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "എമ്പുരാൻ പൂർത്തിയായി. യുകെ, യുഎസ്എ, യുഎഇ എന്നിവയുൾപ്പെടെ 8 സംസ്ഥാനങ്ങളിലൂടെയും 4 രാജ്യങ്ങളിലൂടെയും 14 മാസത്തെ യാത്രയായിരുന്നു എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ്റെ ക്രിയേറ്റിവിറ്റി സിനിമയുടെ ഓരോ ഫ്രെയിമിലും കാണാനാകും. ഈ സിനിമയെ രൂപപ്പെടുത്തിയ മുരളി ഗോപിയുടെ മികച്ച കഥ പറച്ചിലിന് വളരെ നന്ദി.

ഈ പ്രൊജക്റ്റിലുള്ള അചഞ്ചലമായ വിശ്വാസത്തിന് ആൻ്റണി പെരുമ്പാവൂരിനും വിലമതിക്കാനാകാത്ത പിന്തുണ നൽകിയ സുഭാസ്‌കരനും ലൈക്ക പ്രൊഡക്ഷൻസിനും ഹൃദയം നിറഞ്ഞ നന്ദി. ഈ കഥയ്ക്ക് ജീവൻ നൽകുന്ന അർപ്പണബോധമുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും ഇല്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഒരു നടനെന്ന നിലയിൽ എമ്പുരാൻ എനിക്ക് വളരെ സ്പെഷ്യലാണ്.

എനിക്കിത് വളരെ അമൂല്യമാണ്. ഞങ്ങളുടെ പ്രേക്ഷകർക്ക്, നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങളെ ഓരോ നിമിഷവും പ്രചോദിപ്പിക്കുന്നു. കാത്തിരിക്കൂ, ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ട്! "- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന് ഏറെ ആരാധകരാണുള്ളത്. അടുത്ത വർഷം മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT