Vrusshabha ഫെയ്സ്ബുക്ക്
Entertainment

ലാലേട്ടൻ വക 1000 കോടി ലോഡഡ്; വൃഷഭ അപ്‍‍ഡേറ്റുമായി മോഹൻലാൽ

കഴിഞ്ഞ ദിവസം സിനിമയുടെ ഡബ്ബിങ് പൂർത്തിയായെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വൃഷഭ. ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ചിത്രത്തിന്റെ ടീസർ ഈ മാസം 18 ന് പുറത്തുവിടുമെന്നാണ് വൃഷഭ ടീം അറിയിച്ചിരിക്കുന്നത്. ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിനിമയുടെ ഡബ്ബിങ് പൂർത്തിയായെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

2025 മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ഹിറ്റുകളുടെ വർഷമാണ്. വൃഷഭയും മോഹൻലാലിന്റെ തകർപ്പൻ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒക്ടോബർ 16 ന് ചിത്രം തിയറ്ററുകളിൽ എത്തും. നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില് മൊഴിമാറ്റി പ്രദർശനത്തിനെത്തും.

റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ ലെവലിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.

കണ്ണപ്പയാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ അന്യഭാഷാ ചിത്രം. മലയാളത്തിൽ ഹൃദയപൂർവം ആണ് ഒടുവിലെത്തിയ മോഹൻലാൽ ചിത്രം. ഓണം റിലീസായെത്തിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു.

Cinema News: Actor Mohanlal upcoming movie Vrusshabha update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

മലയാറ്റൂരിലെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; വടക്കന്‍ പോര് നാളെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന പ്രചാരണം, സത്യമില്ല; സൈബര്‍ ആക്രമണത്തില്‍ കുറിപ്പുമായി ടി ബി മിനി

വയനാട്ടില്‍ വോട്ടു പിടിക്കാന്‍ മദ്യ വിതരണം; പരാതിയുമായി കോണ്‍ഗ്രസ്

തങ്കയങ്കി ചാര്‍ത്തി ദീപാരാധന 26ന്; ഘോഷയാത്ര എത്തുന്ന സ്ഥലവും സമയവും അറിയാം

SCROLL FOR NEXT