മോഹൻലാൽ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എംപുരാൻ' റിലീസിന് മുൻപ് അയ്യനെ കാണാനെത്തി മോഹൻലാൽ

ശബരിമല ദർശനം നടത്തി നടൻ മോഹൻലാൽ.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എംപുരാൻ റിലീസിന് മുൻപ് ശബരിമലയിൽ ദർശനം നടത്തി നടൻ മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. ഇതിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

പമ്പയിലെത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു. പമ്പയിൽ നിന്ന് കെട്ട് നിറച്ചാണ് മോഹൻലാലും സുഹൃത്തുക്കളും മല ചവിട്ടിയത്. അതേസമയം പ്രേക്ഷകർ കാത്തിരിക്കുന്ന എംപുരാൻ ഈ മാസം 27 നാണ് തിയറ്ററുകളിലെത്തുക.

സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മോഹൻലാൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം