വീഡിയോ ദൃശ്യം 
Entertainment

ആരാധകരെ ചലഞ്ച് ചെയ്ത് വാലിബന്‍: വര്‍ക്കൗട്ട് വിഡിയോയുമായി മോഹന്‍ലാല്‍

വാലിബന്‍ ടീസറിലെ ഡയലോഗും രംഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍. ഇപ്പോള്‍ ആരാധകര്‍ക്കായി വാലിബന്‍ ചലഞ്ചുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. 

ഞാനിതിനെ വാലിബന്‍ ചലഞ്ച് എന്ന് വിളിക്കുന്നു. നിങ്ങള്‍ സ്വീകരിക്കുമോ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. വാലിബന്‍ ടീസറിലെ ഡയലോഗും രംഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ചലഞ്ച് വിഡിയോ. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാലിബന്‍. ചിത്രത്തിലെ ടീസറും ഗാനങ്ങളുമെല്ലാം ഇതിനോടകം വൈറലായിരുന്നു. ജനുവരി 25നാണ് ചിത്രം തിയറ്ററില്‍ എത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'ശ്രീലേഖയുടെ ചെറുകഥയും ദൃഢവും തമ്മില്‍ ഒരു ബന്ധവുമില്ല'; മോഷണ ആരോപണം നിഷേധിച്ച് സംവിധായകന്‍

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

നാലുദിവസം മുന്‍പ് കാണാതായി; പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

SCROLL FOR NEXT