വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മോഹൻലാലിനൊപ്പം വർക്കൗട്ട് ചെയ്ത് ഹണി റോസും ലക്ഷ്മിയും; മോൺസ്റ്റർ വിഡിയോ

ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

പുലിമുരുകനു ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുകയാണ്. മോൺസ്റ്റർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഹണി റോസും തെലുങ്ക് താരം ലക്ഷ്മി മാഞ്ചുവുമാണ് ചിത്രത്തിൽ നായികമാർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോൺസ്റ്റർ താരങ്ങളുടെ വർക്കൗട്ടാണ്. 

വിഡിയോ വൈറൽ

‍മോഹൻലാലിനൊപ്പം വർക്കൗട്ട് ചെയ്യുന്ന താരസുന്ദരികളുടെ വിഡിയോ ആണ് പുറത്തുവന്നത്. ലക്ഷ്മിയാണ് വിഡിയോ പകർത്തിയത്. നടൻ സുദേവ് നായരേയും വിഡിയോയിൽ കാണാം. തെലുങ്ക് നടൻ മോഹൻബാബുവിന്റെ മകളാണ് ലക്ഷ്മി മാഞ്ചു. ആദ്യമായാണ് താരം മലയാളം സിനിമയിൽ അഭിനയിക്കുന്നത്. മോൺസ്റ്ററിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. തലപ്പാവ് കെട്ടി സിഖ് ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിന്റെയും രചന.സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

SCROLL FOR NEXT