ദൃശ്യം 2 / ചിത്രം: ഫേസ്ബുക്ക് 
Entertainment

ദൃശ്യം 2  ഈ മാസമെത്തും? നിർണായക വിവരം പുറത്തുവിട്ട് മോഹൻലാൽ 

ആമസോൺ പ്രൈം വഴിയാണ് ദൃശ്യം സെക്കൻഡിന്റെ റിലീസ്

Author : സമകാലിക മലയാളം ഡെസ്ക്

 2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റ രണ്ടാം ഭാഗമാണ് ദൃശ്യം 2 . മോഹൻലാൽ - ജീത്തു ജോസഫ് ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒടുവിൽ ആ നിർണായക വിവരം മോഹൻലാൽ ആരാധകരെ അറിയിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്ന ദൃശ്യം സെക്കൻഡിന്റെ റിലീസ് തിയതി ഫെബ്രുവരി എട്ടിന് പ്രഖ്യാപിക്കും. 

രണ്ടാം ഭാ​ഗത്തിന്റെ ട്രയിലറും ഫെബ്രുവരി എട്ടിന് പുറത്തുവരുമെന്നാണ് മോഹൻലാൽ പങ്കുവച്ച വിവരം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി സിനിമ ആമസോണിന് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ മാലം അവസാനത്തോടെ സിനിമയുടെ റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 17നോ 20നോ ചിത്രം പ്രേക്ഷകരിലെത്തുമെന്ന് നിരവിധിപ്പോർ മോഹൻലാലിന്റെ പോസ്റ്റിന് കമന്റായി കുറിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. 

കോവിഡ് കാലത്താണ് ദൃശ്യം 2 പ്രഖ്യാപിച്ചത്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഞെട്ടിച്ചുകൊണ്ട് ഒടിടി റിലീസ് പ്രഖ്യാപനം എത്തിയത്. ദൃശ്യം 2 വിൽ മീന, സിദ്ദിഖ്, ആശ ശരത്, അൻസിബ, എസ്തർ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവരെകൂടാതെ ആദ്യഭാ​ഗത്തിലില്ലായിരുന്ന ഗണേഷ് കുമാർ, മുരളി ഗോപി, സായ്‍കുമാർ എന്നിവരുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !