ചിത്രം: ഫേസ്ബുക്ക് 
Entertainment

മൊട്ടത്തലയൻ ഭൂതമായി മോഹൻലാൽ, ആരാധകരെ അമ്പരപ്പിച്ച് ബറോസ് ഫസ്റ്റ് ലുക്ക്

ഇതുവരെ മലയാളികൾ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുതുവത്സരത്തിൽ ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകർക്കിടയിൽ വൈറലാവുന്നത്. പുതുവർഷാശംസകൾ നേർന്നുകൊണ്ട് താരം തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇതുവരെ മലയാളികൾ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 

ന്യൂ ഇയർ ആശംസകളുമായി മോഹൻലാൽ

തലമൊട്ടയടിച്ച് താടി വളർത്തിയ ലുക്കിലാണ് മോഹൻലാലിനെ കാണുന്നത്. പഴയ വെസ്റ്റേൺ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഇരിക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്‍റെ ചിത്രം പകര്‍ത്തിയത്. പുത്തൻ മേക്കോവറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തന്റെ ആരാധകർക്ക് മികച്ചൊരു വർഷം ആശംസിച്ചുകൊണ്ടാണ് പോസ്റ്റർ പങ്കുവച്ചത്. 

ആദ്യം കണ്ട ബറോസ് അല്ല ഇപ്പോൾ

അടുത്തിടെയാണ് ബറോസിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. അതിനു പിന്നാലെ ചിത്രത്തിന്റെ കാരക്റ്റർ സ്കെച്ചും ടീസറും പുറത്തുവന്നിരുന്നു. എന്നാൽ ഇതിലെല്ലാം മുടി നീട്ടി വളർത്തിയ ലുക്കിലായിരുന്നു മോഹൻലാൽ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോൾ പുറത്തുവന്ന ഫസ്റ്റ് ലുക്ക്. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിൽ ആരൊക്കെ, വകുപ്പുകൾ എങ്ങനെ? ഇന്നറിയാം; രണ്ട് മണിയോടെ പട്ടിക ​ഗവർണർക്ക് കൈമാറും

വാസവൻ ഉപയോ​ഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്; മന്ത്രിമാർക്കും പുതിയ കാർ ഇല്ല

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍; സഡന്‍ ബ്രേക്കിങ് വേണ്ട, സുരക്ഷിതമായി പാര്‍ക്ക് ചെയ്യാം, അറിയാം

കുടലിനെ സംരക്ഷിക്കുന്ന സൂപ്പർ ഫുഡുകൾ; അസിഡിറ്റി അകറ്റും, ദഹനം മെച്ചപ്പെടുത്തും

വയനാട് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍; ഗൃഹപ്രവേശനം ഇന്ന്, പുതിയ സ്വപ്‌നങ്ങളുമായി വിജയനും കുടുംബവും

SCROLL FOR NEXT