Naslen, Raja Karuppaswamy, Sandeep Pradeep 
Entertainment

'നസ്‌ലെന്‍, സന്ദീപ്, ഹാഷിര്‍...'; മലയാളത്തില്‍ കഴിവുള്ള ഒരുപാട് യുവനടന്മാരുണ്ട്; തമിഴില്‍ ആരുമില്ല: രാജ കറുപ്പസ്വാമി

അവിടെ 20-30 ന് ഇടയിലുള്ള നടന്മാര്‍ കുറവാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ യുവതാരനിരയെക്കുറിച്ച് തമിഴ് സംവിധായകന്‍ രാജ കറുപ്പസ്വാമി. മൊതരാത്രി എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ സംവിധായകനാണ് രാജ കറുപ്പസ്വാമി. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൊതരാത്രി, ഡൊറത്തി എന്നീ സിനിമകളിലൂടെ ഋഷികാന്ത്, ഡൊറത്തിയിലൂടെ സനന്ത് എന്നിവര്‍ താരങ്ങളായതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു രാജ.

ഋഷികാന്തിന്റേയും സനന്തിന്റേയും വരവ് തമിഴ് സിനിമയില്‍ വലിയ സാധ്യതകള്‍ക്ക് ഇടവരുത്തുമെന്നാണ് രാജ പറഞ്ഞത്. അതേസമയം മലയാളത്തില്‍ എല്ലാ ഏജ് ഗ്രൂപ്പിലുമുള്ള നായകന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ യുവതാരങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു രാജയുടെ പ്രശംസ.

''തമിഴ് സിനിമ ഋഷികാന്തിനേയും സനന്തിനേയും അര്‍ഹിക്കുന്നുണ്ട്. വേറേയും അഭിനേതാക്കളുണ്ട്. ഈ രണ്ട് പേരേയും ലഭിച്ചത് കാരണം തമിഴ് സിനിമയില്‍ ധാരാളം കഥകള്‍ അതിന് പറ്റിയ നടന്മാരില്ലാതെ കിടക്കുകയായിരുന്നു. മലയാളം സിനിമയിലേക്ക് നോക്കിയാല്‍ ഇവിടെ എല്ല തലത്തിലും പത്ത് പേരെ വച്ചിട്ടുണ്ട്. എല്ലാത്തിനുമുള്ള ഹീറോസുണ്ട്. ഇവിടെ നസ്‌ലെന്‍ ഉണ്ട്, സന്ദീപ് ഉണ്ട്, ഹാഷിര്‍ ഉണ്ട്, സംഗീത് പ്രതാപുണ്ട്. പക്ഷെ അവിടെ 20-30 ന് ഇടയിലുള്ള നടന്മാര്‍ കുറവാണ്. കെന്നും അഭിഷന്‍ ജീവന്തുമാണുള്ളത് ആ ഏജ് ക്യാറ്റഗറിയിലുള്ളത്. ഇപ്പോള്‍ ഋഷി അണ്ണനും സനന്തും വന്നതോടെ അവര്‍ക്കായുള്ള കഥകള്‍ വരും. ഈ വര്‍ഷത്തെ ഏറ്റവും മികച്ചതായി ഞാന്‍ കാണുന്നത് ഇവര്‍ രണ്ടു പേരേയും ആഘോഷിക്കുന്നതാണ്'' എന്നാണ് അദ്ദേഹം പറഞ്ഞത്.

മൊതരാത്രിയുടെ സംവിധായകനാണ് രാജ കറുപ്പസ്വാമി. ചിത്രത്തിലൊരു പ്രധാന വേഷവും രാജ അവതരിപ്പിച്ചിട്ടുണ്ട്. നടനായും സംവിധായകനായും രാജ കയ്യടി നേടിയിരുന്നു. ഋഷികാന്തും മലയാളി നടി അനിഷ്മ അനില്‍കുമാറുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്.

Motharathri director Raja Karuppaswamy about young stars of malayalam cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

വീട്ടിലെ ആള്‍രൂപം സ്വയം സ്ഥാനം മാറാൻ തുടങ്ങി; ഒടുവിൽ നശിപ്പിച്ചുകളഞ്ഞു, പ്രേതാനുഭവം പങ്കുവെച്ച് ശ്രുതി ഹാസൻ

പണപ്പെരുപ്പം 6 ശതമാനത്തിനു മുകളില്‍ തുടര്‍ന്നാല്‍ എന്ത് സംഭവിക്കും? കുടുംബ ബജറ്റിനെ ബാധിക്കുന്നത് ഇങ്ങനെ

ട്രാവലര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി; അസമില്‍ 23 പേര്‍ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

വിജീഷ് മണി ഒരുക്കിയ 'അട്ടപ്പാടി- ദ് വാലി ഓഫ് ഡിവൈൻ ഹിലീങ്ങ്' ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്