മൗനി റോയ്/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇതെന്തു കോലം, അസ്ഥികൂടം പോലെ'; ബിക്കിനി ചിത്രവുമായി മൗനി റോയ്; നിറഞ്ഞ് പരിഹാസ കമന്റുകള്‍

ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അബുദാബിയിലെ നുരായ് ദ്വീപിലാണ് മൗനി ഇപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ടെലിവിഷനിലൂടെ എത്തിയ ബോളിവുഡ് കീഴടക്കിയ താരമാണ് മൗനി റോയ്. കഴിഞ്ഞ ദിവസം തന്റെ അവധി ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ പേരില്‍ രൂക്ഷമായ ബോഡി ഷെയ്മിങ്ങിന് ഇരയാവുകയാണ് താരം ഇപ്പോള്‍. 

ബ്ലാക്ക് ബിക്കിനിയില്‍ കടല്‍ത്തീരത്തിലൂടെ നടക്കുന്ന മൗനിയെയാണ് ചിത്രത്തില്‍ കാണുന്നത്. കയ്യില്‍ വൈന്‍ ഗ്ലാസുമായി കൂളിങ് ഗ്ലാസ് വച്ചു നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തെ പരിഹസിച്ചുകൊണ്ടാണ് ഒരു വിഭാഗം എത്തുന്നത്. അസ്ഥികൂടം പോലെയുണ്ടെന്നാണ് ചിലരുടെ കമന്റുകള്‍. താരത്തിന് എന്തെങ്കിലും ഭക്ഷണം കൊടുക്കാന്‍ ആവശ്യപ്പെടുന്നവരും നിരവധിയാണ്. അനിമേറ്റഡ് പബ്ജി ഗേളിനെപ്പോലെയുണ്ട് എന്നായിരുന്നു മറ്റൊരു കമന്റ്. ഇത്ര ഡയറ്റ് എടുത്ത് ആരോഗ്യം നശിപ്പിക്കരുതെന്ന് ഉപദേശിക്കുന്നവരുമുണ്ട്. 

ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അബുദാബിയിലെ നുരായ് ദ്വീപിലാണ് മൗനി ഇപ്പോള്‍. അവധിആഘോഷത്തില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയ ബ്രഹിമാസ്ത്രയാണ് മൗനിയുടേയതായി അവസാനം പുറത്തുവന്ന ചിക്രം. സഞ്ജയ് ദത്തിന്റെ വര്‍ജിന്‍ ട്രീയിലാണ് മൗനിയെ ഇനി കാണുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

'കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്; നുഴഞ്ഞു കയറിയതല്ല, മുന്‍ എസ്എഫ്‌ഐക്കാരനാണ്'

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!