'ദി കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രത്തില്‍ നിന്ന് 
Entertainment

സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് അവധി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

പാകിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ കശ്മീരിലെ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും അതിനെതുടര്‍ന്ന് പലായനം ചെയ്യുന്ന കശ്മീര്‍ ഹിന്ദുക്കളുടെ പ്രയാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ കാണാന്‍ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ചിത്രത്തിന്റെ വിനോദനികുതി ഒഴിവാക്കിയതായി അറിയിച്ചിരുന്നു.


'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ കാണാന്‍ മധ്യപ്രദേശ് പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്നും അതിനുള്ള നിര്‍ദ്ദേശങ്ങള്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ സുധീര്‍ സക്സേനയ്ക്ക് നല്‍കിയയതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 

പാകിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ കശ്മീരിലെ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും അതിനെതുടര്‍ന്ന് പലായനം ചെയ്യുന്ന കശ്മീര്‍ ഹിന്ദുക്കളുടെ പ്രയാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവേക് അഗ്നിഹോത്രിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 

90 കളില്‍ കശ്മീരി ഹിന്ദുക്കള്‍ അഭിമുഖീകരിച്ച വേദനയും കഷ്ടപ്പാടും അതിജീവനത്തിനുളള പോരാട്ടവും ചിത്രം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചതായി മുഖ്യമന്ത്രി ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. സിനിമ പരമാവധി ആളുകള്‍ കാണേണ്ടതിനാലാണ് വിനോദനികുതി ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT