മൃദു ഭാവേ ദൃഢ കൃത്യേ ട്രെയിലറില്‍ നിന്ന് വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

ചടുലമായ നൃത്തച്ചുവടുകൾ വെച്ച് സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ; മൃദു ഭാവേ ദൃഢ കൃത്യേ ട്രെയിലർ

മമ്മൂട്ടിയുടെ മധുരരാജയ്ക്ക് ശേഷം സണ്ണി ലിയോണി വീണ്ടും മലയാളത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന 'മൃദു ഭാവേ ദൃഢ കൃത്യേ'യുടെ ട്രെയ്‌ലര്‍ പുറത്ത്. ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ സൂരജ് സണ്‍ ആണ് ചിത്രത്തിലെ നായകന്‍. ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണി മലയാളത്തിൽ വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിലാണ് സണ്ണി ലിയോണി മുൻപ് മലയാളത്തിൽ അഭിനയിച്ചത്. നാട്ടിൻപുറത്തെ അഭ്യസ്ഥവിദ്യരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാവുന്ന അസാധാരണ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ഫൈഡ്രോ എയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ വിജയ്ശങ്കർ മേനോൻ ആണ് ചിത്രം നിർമിക്കുന്നത്.

ശ്രവണ, മരിയ പ്രിൻസ് എന്നിവരാണ് ചിത്രത്തിൽ നായികമാർ. നവാഗതരായ രവി തോട്ടത്തില്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് കൃഷ്ണ, അനില്‍ ആന്റോ, ദിനേശ് പണിക്കര്‍, സീമ ജി. നായര്‍, മായാ മേനോന്‍, ജീജ സുരേന്ദ്രന്‍, ശിവരാജ്, ഹരിത്, വിഷ്ണു വിദ്യാധരന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാജന്‍ മാധവ് ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും