മൃണാല്‍ താക്കൂര്‍ ഫെയ്സ്ബുക്ക്
Entertainment

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം വന്‍ വിജയമായി മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി മൃണാല്‍ താക്കൂര്‍. ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

എന്തൊരു ചിത്രമാണിത്. എല്ലാം ഇഷ്ടപ്പെട്ടും. ആവേശം ഉറപ്പായും കണ്ടിരിക്കണം ഗയ്‌സ്.- എന്നാണ് മൃണാല്‍ കുറിച്ചത്. ജീത്തു മാധവനേയും നസ്രിയയേയും താരം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഫഹദ് ഫാസിലിന്റെ പേര് ഹാഷ്ടാഗ് ആയും ചെര്‍ത്തിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ ചിത്രത്തിലെ ഒരു ക്ലിപ്പിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. കോളജ് വിദ്യാര്‍ത്ഥികള്‍ ആദ്യമായി രംഗനെ കാണുന്നതിന്റെ 30 സെക്കന്‍ഡാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തീയറ്ററില്‍ നിന്നും ക്ലിപ്പ് ഷൂട്ട് ചെയ്യാന്‍ പാടില്ലെന്ന് എല്ലാവരെയും ഉപദേശിക്കുന്ന സിനിമക്കാര്‍ തന്നെ അത് ചെയ്താല്‍ എന്താകും സ്ഥിതിയെന്നാണ് പലരും ചോദിക്കുന്നത്. നസ്രിയ ഇത് പങ്കുവച്ചതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT