വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മണ്ണിലും ചെളിയിലും പൊതിഞ്ഞ പോരാട്ടം, അതിസാഹസികം; മഡ്ഡി ട്രെയിലർ

കാത്തിരുന്ന നിമിഷം എന്ന അടിക്കുറിപ്പിലായിരുന്നു മമ്മൂട്ടി വിഡിയോ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ സിനിമാ പ്രേക്ഷകർ ഇതുവരെ കാണാത്ത കാഴ്ചകളുമായാണ് മഡ്ഡി എത്തുന്നത്. മഡ് റേസിങ്ങിനെക്കുറിച്ച് പറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടി, ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍, രഞ്ജി പണിക്കര്‍, ഉണ്ണിമുകുന്ദന്‍ തുടങ്ങിയ പ്രമുഖരാണ് ട്രെയിലർ പുറത്തുവിട്ടത്. കാത്തിരുന്ന നിമിഷം എന്ന അടിക്കുറിപ്പിലായിരുന്നു മമ്മൂട്ടി വിഡിയോ പങ്കുവച്ചത്. 

ഇന്ത്യൻ സിനിമയിൽ ആദ്യം

നവാഗതനായ ഡോ.പ്രഗ്ഭല്‍ സംവിധാനം ചെയ്യുന്ന ചിത്രം അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലറാണ്. മഡ് റേസിങ്ങിനെ ആസ്പദമാക്കി പറയുന്ന ചിത്രത്തിൽ രണ്ടു ടീമുകൾ തമ്മിലുള്ള വൈരാഗ്യവും,  പ്രണയവുമൊക്കെയുണ്ട്. 'കോസ്റ്റ്‌ലി മോഡിഫൈഡ്' 4x4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.  ഇന്ത്യയില്‍ തന്നെ ആദ്യമായാണ് 4x4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. 

ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലോക്കേഷനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.  നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിങ്ങില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ഈ ചിത്രത്തിന്റെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഡിസംബർ 10ന് തിയറ്ററിൽ

കെജിഎഫിന്റെ സംഗീത സംവിധായകന്‍ രവി ബസ്റൂര്‍ ആണ് മഡ്ഡിയുടെ സംഗീതം ചെയ്തിരിക്കുന്നത്. രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷിന്റെ എഡിറ്റിങ്ങിനും, കെ.ജി.രതീഷിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. പി.കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഡിസംബർ പത്തിന് ചിത്രം തിയറ്ററിലെത്തും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം