Adoor Gopalakrishnan, Mukesh ഫയല്‍
Entertainment

'സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസ് നല്‍കണം, ഗുരുക്കന്മാര്‍ പറഞ്ഞു കൊടുക്കുന്നതില്‍ എന്താ തെറ്റ്?'; അടൂരിനെ പിന്തുണച്ച് മുകേഷ്

'ഗുരുക്കന്മാര്‍ പറഞ്ഞു കൊടുക്കുന്നതില്‍ എന്താണ് തെറ്റ്?'

Author : സമകാലിക മലയാളം ഡെസ്ക്

വിവാദ പ്രസ്താവനയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി നടനും എംഎല്‍എയുമായ മുകേഷ്. അടൂര്‍ പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയായിരിക്കില്ലെന്നാണ് മുകേഷ് പറയുന്നത്. സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്ന് മാസത്തെ ട്രെയ്‌നിംഗ് കൊടുക്കുന്നത് നല്ലതാണെന്നാണ് തന്റെ അഭിപ്രായമെന്നും മുകേഷ് പറഞ്ഞു.

''എനിക്ക് തോന്നുന്നത് അദ്ദേഹം പറഞ്ഞത് ആ ഉദ്ദേശത്തോടെയായിരിക്കില്ല എന്നാണ്. അങ്ങനെയുള്ളവര്‍ വന്ന് കഴിഞ്ഞാല്‍ അവരെ ഇന്റര്‍വ്യു നടത്തി, ആവശ്യമെങ്കില്‍ മൂന്ന് മാസത്തെ ക്ലാസ് കൊടുക്കണം. അതായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. അറിവില്ലാത്ത സ്ത്രീകളാണെങ്കില്‍ സിനിമ സംവിധാനം ചെയ്യാനുള്ള മൂന്നു മാസത്തെ ട്രെയ്‌നിംഗ് കൊടുത്താല്‍ കുറേക്കൂടെ നന്നാകും. അതാണ് എന്റേയും അഭിപ്രായം'' മുകേഷ് പറയുന്നു.

''എല്ലാവരും അങ്ങനെ വേണമെന്നല്ല. ഇന്റര്‍വ്യുവില്‍ നമുക്ക് അറിയാമല്ലോ. കപ്പാസിറ്റിയുണ്ടെങ്കില്‍ ചെയ്യട്ടെ. കപ്പാസിറ്റിയില്ലെങ്കില്‍ പറഞ്ഞു കൊടുക്കട്ടെ. ഗുരുക്കന്മാര്‍ പറഞ്ഞു കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? അദ്ദേഹം അതാകാം പറഞ്ഞത്. വേറൊന്നിനുമുള്ള സാധ്യതയില്ല. നല്ല സിനിമ ഉണ്ടാവുക, ചെറുപ്പക്കാര്‍ കയറി വരണം എന്ന ഉദ്ദേശം തന്നെയാകും അദ്ദേഹത്തിന്. അതിനപ്പുറത്തേക്ക് വേറൊരു ഉദ്ദേശം വരാന്‍ സാധ്യതയില്ല'' എന്നും മുകേഷ് പറയുന്നു.

സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ ഫണ്ട് നല്‍കുന്നതിനെയായിരുന്നു കഴിഞ്ഞ ദിവസം അടൂര്‍ വിമര്‍ശിച്ചത്. സിനിമയൊരുക്കാന്‍ ഫണ്ട് നല്‍കുന്ന സ്ത്രീകള്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും മൂന്ന് മാസത്തെ തീവ്ര പരിശീലനം നല്‍കണമെന്നാണ് അടൂര്‍ പറഞ്ഞത്. ഒന്നര കോടിയെന്നത് അധിക തുകയാണെന്നും അഴിമതിക്കുള്ള വകയുണ്ടാക്കുകയാണെന്നും അടൂര്‍ പറഞ്ഞിരുന്നു. സിനിമ കോണ്‍ ക്ലേവിലായിരുന്നു അടൂരിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Mukesh comes in support of Adoor Gopalakrishnan. Says its good to give training to women film makers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍