Mohanlal, Mukesh ഫെയ്സ്ബുക്ക്
Entertainment

മോഹൻലാലിന് ആശംസ നേർന്ന് മുകേഷ്; ഓർമ പുതുക്കി പഴയകാല ചിത്രം

പഴയകാലത്തെ ഓർത്തെടുക്കുന്ന കുറിപ്പിനൊപ്പമാണ് മുകേഷ് ഫോട്ടോ പങ്കുവച്ചത്.

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും മുകേഷും ഒന്നിച്ചുള്ള ഒട്ടേറെ സിനിമകൾ മലയാളികൾക്ക് മുന്നിലെത്തിയിട്ടുണ്ട്. ഈ കോമ്പോയിലെ നിരവധി ചിത്രങ്ങളാണ് മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ളത്. മോഹൻലാലിനൊപ്പമുള്ള സ്പെഷൽ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ മുകേഷ് ഇപ്പോൾ. മോഹൻലാലിന്റെ വിവാഹചിത്രമാണ് മുകേഷ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. വിവാഹദിനത്തിൽ മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും മംഗളങ്ങൾ നേരുന്ന മുകേഷിനെ ചിത്രത്തിൽ കാണാം. പഴയകാലത്തെ ഓർത്തെടുക്കുന്ന കുറിപ്പിനൊപ്പമാണ് മുകേഷ് ഫോട്ടോ പങ്കുവച്ചത്.

‘1921 എന്ന സിനിമയ്ക്ക് ശേഷമുള്ള എന്റെ ഹെയർ സ്റ്റൈലും ശരീരപ്രകൃതവും. ലാലിന്റ വിവാഹത്തിൽ,’ എന്നായിരുന്നു ക്യാപ്ഷനായി മുകേഷ് കുറിച്ചിരിക്കുന്നത്. സിൽക്ക് ജുബ്ബ ധരിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന മോഹൻലാലും വിവാഹ വേഷത്തിൽ സർവാഭരണവിഭൂഷിതയായി നിൽക്കുന്ന സുചിത്രയും ആരാധകർക്ക് കൗതുക കാഴ്ചയായി.

1988 ഏപ്രിൽ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. തെന്നിന്ത്യയിലെ ചലച്ചിത്ര പ്രമുഖർ പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹൃദയപൂർവം ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ഓണം റിലീസായാണ് തിയറ്ററുകളിലെത്തിയത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തിയത്. സം​ഗീത് പ്രതാപ്, സം​ഗീത, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Cinema News: Actor Mukesh share Mohanlal wedding photo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT