Mukesh, Mohanlal and Anoop Sathyan 
Entertainment

പൊട്ടിച്ചിരിക്കാന്‍ റെഡിയായിക്കോ, 'കാക്കക്കുയില്‍' പോലൊരു ഐറ്റം വരുന്നു; അനൂപ് സത്യന്‍-മോഹന്‍ലാല്‍ ചിത്രത്തില്‍ മുകേഷും

ചിത്രത്തിലെ മറ്റ് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പരിചയപ്പെടുത്തിയിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിലെ ഐക്കോണിക് കൂട്ടുകെട്ടാണ് മോഹന്‍ലാലും മുകേഷും. ഇരുവരും ഒരുമിച്ച് വന്നപ്പോഴൊക്കെ ലഭിച്ചിട്ടുള്ളത് ചിരിപ്പൂരമാണ്. ബോയിങ് ബോയിങ്, വന്ദനം, കാക്കക്കുയില്‍ തുടങ്ങി ആ കോമ്പോ ചിരിപ്പിച്ച സിനിമകള്‍ നിരവധിയാണ്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-മുകേഷ് കോമ്പോ വീണ്ടും ഒരുമിക്കുകയാണ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അനൂപ് സത്യന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും മുകേഷും വീണ്ടുമൊരുമിക്കുന്നത്. മുകേഷിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. കാക്കക്കുയിലിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയാണ് മുകേഷ് പങ്കുവച്ചത്. ഞങ്ങളുടെ അടുത്ത ചിത്രം ഉടനെ വരുന്നു എന്ന് കുറിച്ച് മുകേഷ് അനൂപ് സത്യന്‍, മോഹന്‍ലാല്‍ എന്നീ ഹാഷ്ടാഗുകളും പങ്കുവച്ചിട്ടുണ്ട്.

ഇതോടെ മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്‍ ഒരുക്കുന്ന ചിത്രത്തില്‍ മുകേഷും ഉണ്ടെന്ന വിലയിരുത്തലിലാണ് സോഷ്യല്‍ മീഡിയ. കാക്കക്കുയില്‍ പോലെ, മോഹന്‍ലാല്‍-മുകേഷ് കോമ്പോയുടെ അഴിഞ്ഞാട്ടം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി താന്‍ കോമഡി ത്രില്ലര്‍ ആക്ഷന്‍ ചിത്രമാണ് ഒരുക്കുന്നതെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു.

നവംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ നിര്‍മാണം ബിജു ജോര്‍ജ് അലക്‌സാണ്ടറും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്. ചിത്രത്തിലെ മറ്റ് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പരിചയപ്പെടുത്തിയിട്ടില്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ മാസമായിരുന്നു. ചിത്രത്തിന്റെ പേരും പുറത്തു വിട്ടിട്ടില്ല. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അനൂപ് അരങ്ങേറുന്നത്. ഇതിന് ശേഷം അനൂപ് ഒരുക്കുന്ന ചിത്രമാണിത്.

Mukesh to joing Mohanlal in the Anoop Sathyan movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

ലോക്കപ്പ് പൂട്ടാന്‍ മറന്നു; കഞ്ചാവ് കേസ് പ്രതി സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞു

അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല: പ്രതികളുടെ ഹർജി കോടതി തള്ളി

വരുന്നു ഹ്യുണ്ടായിയുടെ സബ് ഫോര്‍മീറ്റര്‍ ഇവി; ഹൈ- ഡെന്‍സിറ്റി എന്‍എംസി ബാറ്ററി, ഫീച്ചറുകള്‍

വന്ദേമാതരത്തിലെ ആറ് ചരണങ്ങളും നിർബന്ധമായും ആലപിക്കണമെന്ന നിയമം: കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീം കോടതി