പുഷ്പ 2 പ്രദര്‍ശനത്തിനിടെ തീയറ്ററില്‍ 'ദുരൂഹ സ്‌പ്രേ' 
Entertainment

പുഷ്പ 2 പ്രദര്‍ശനത്തിനിടെ തീയറ്ററില്‍ 'ദുരൂഹ സ്‌പ്രേ'; ചുമച്ചും ഛര്‍ദിച്ചും പ്രേക്ഷകര്‍; അന്വേഷണം

ഇടവേളക്ക് ശേഷമായിരുന്നു അജ്ഞാതന്‍ തീയറ്ററില്‍ സ്‌പ്രേ അടിച്ചത്. തുടര്‍ന്ന് 20മിനിറ്റിലേറെ നേരം പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുഷ്പ 2ദ് റൂളിന്റെ പ്രദര്‍ശനത്തിനിടെ മുംബൈ ബാന്ദ്രയിലെ തീയറ്ററിലെ പ്രദര്‍ശനം തടസ്സപ്പെട്ടതില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രദര്‍ശനത്തിനിടെ കാണികളിലൊരാള്‍ അസഹ്യമായ സ്‌പ്രേ അടിച്ചതിനെ തുടര്‍ന്നാണ് പ്രദര്‍ശനം തടസ്സപ്പെട്ടത്. തുടര്‍ന്ന് സിനിമ കാണാനെത്തിയവര്‍ക്ക് ചുമ, തൊണ്ടവേദന, ഛര്‍ദില്‍ എന്നിവ അനുഭവപ്പെട്ടു.

ഇടവേളക്ക് ശേഷമായിരുന്നു അജ്ഞാതന്‍ തീയറ്ററില്‍ സ്‌പ്രേ അടിച്ചത്. തുടര്‍ന്ന് 20മിനിറ്റിലേറെ നേരം പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്നു. 'ഇടവേള സമയത്ത് ഞങ്ങള്‍ പുറത്തിറങ്ങി, അതിന് ശേഷം അകത്തേക്ക് കയറിയപ്പോഴാണ് സിനിമ കാണാനെത്തിയവരില്‍ ആരോ സ്‌പ്രേ അടിച്ചത്. തുടര്‍ന്ന് 20 മിനിറ്റോളം സിനിമ നിര്‍ത്തിവച്ചു' ദീന്‍ ദയാല്‍ തന്റെ അനുഭവം പങ്കുവച്ചു.

സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ ബാത്ത് റൂമില്‍ പോയി ഛര്‍ദിച്ചതായും ദീന്‍ ദയാല്‍ പറഞ്ഞു. ഏറെ നേരം തീയറ്ററിന്റെ വാതില്‍ തുറന്നിട്ട ശേഷമാണ് അസഹ്യമായ ഗന്ധം മാറിയത്. തുടര്‍ന്നാണ് ചിത്രം പുനഃരാരംഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദില്‍ പുഷ്പ സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ രേവതിയാണ് മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. തിയേറ്ററിലേക്ക് നായകന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന വിവരമറിഞ്ഞ് ആരാധകര്‍ കൂട്ടത്തോടെ എത്തിയതാണ് തിരക്ക് അനിയന്ത്രിതമാക്കിയത്. സംഭവത്തില്‍ അല്ലുഅര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT