മുരളി ​ഗോപി (Murali Gopy) Facebook
Entertainment

കലാകാരന്‍ എന്ന നിലയില്‍ ഭയക്കുന്ന മൂന്നു കാര്യങ്ങള്‍?; 'സെന്‍സര്‍ഷിപ്പ്, സെന്‍സര്‍ഷിപ്പ്, സെന്‍സര്‍ഷിപ്പ്' എന്ന് മുരളി ഗോപി

സിനിമ സമീപ ഭാവിയില്‍ നേരിടാന്‍ സാധ്യതയുള്ള ഏറ്റവും വലിയ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ജനാധിപത്യ രാജ്യത്ത് അഭികാമ്യമല്ലാത്ത കാര്യമാണ് സെന്‍സര്‍ഷിപ്പ് എന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം. മുരളി ഗോപി തിരക്കഥയെഴുതിയ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ സെന്‍സര്‍ വിവാദത്തില്‍ പെട്ടിരുന്നു. റിലീസിന് ശേഷം സിനിമയില്‍ എഡിറ്റിംഗ് നടത്തേണ്ടി വന്നത് വലിയ ചര്‍ച്ചയായിരുന്നു.

കലാകാരന്‍ എന്ന നിലയില്‍ ഭയക്കുന്ന മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുരളി ഗോപി. ''ഭയമില്ല. വിഷമിപ്പിക്കുന്ന, അല്ലെങ്കില്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഒട്ടും അഭികാമ്യമല്ലാത്ത മൂന്നു കാര്യങ്ങള്‍ ഏതെന്നു ചോദിച്ചാല്‍. സെന്‍സര്‍ഷിപ്പ്, സെന്‍സര്‍ഷിപ്പ്, സെന്‍സര്‍ഷിപ്പ്.'' എന്നാണ് മുരളി ഗോപി പറഞ്ഞത്.

അതേസമയം സമീപകാലത്ത് സിനിമയ്ക്ക് വെല്ലുവിളി നേരിടേണ്ടി വരിക ഏത് മേഖലയില്‍ നിന്നാകുമെന്നും മുരളി ഗോപി അഭിപ്രായപ്പെടുന്നുണ്ട്. എഐയുടെ ഭീഷണി സിനിമയെ ഉടനെ ബാധിക്കില്ലെന്നാണ് മുരളി ഗോപി പറയുന്നത്.

''എഐ ഇപ്പോഴും സിനിമയ്ക്ക് ഒരു ഭീഷണി ആയിട്ടില്ല. മാത്രവുമല്ല മനുഷ്യന്റെയുള്ളിലെ സര്‍ഗാത്മകതയുടെ ഒരു ദുര്‍ബലനായ ആജ്ഞാനുവര്‍ത്തിയോ സഹായിയോ ആയി നിലകൊള്ളാനേ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്കെങ്കിലും സിനിമാ മേഖലയില്‍ അതിന് സാധിക്കൂ'' എന്നാണ് എഐയെക്കുറിച്ച് മുരളി ഗോപി പറയുന്നത്.

''ഗെയ്മിങ് ഇന്‍ഡസ്ട്രിയില്‍ നിന്നാണ് സിനിമ സമീപ ഭാവിയില്‍ നേരിടാന്‍ സാധ്യതയുള്ള ഏറ്റവും വലിയ ഭീഷണി എന്ന് തോന്നുന്നു. ഇന്ററാക്ടീവ് ഗെയ്മിങ് സിനിമയക്ക് നേരെ പ്രകടമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സമാധാനപരമായ സഹവാസം ഈ രണ്ട് ഇന്‍ഡസ്ട്രികള്‍ക്കുമിടയില്‍ ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടയിരിക്കുന്നു. ഈ ദശാബ്ദത്തിന്റെ അന്ത്യം മറ്റു പല മേഖലകള്‍ക്കും എന്ന പോലെ സിനിമയ്ക്കും നിര്‍ണായകമാണെന്നു തോന്നുന്നു'' എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

Murali Gopy about censorship and the industry that will be a direct threat to cinema soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

SCROLL FOR NEXT