Mammootty, Murali Gopy ഫെയ്സ്ബുക്ക്
Entertainment

'ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടൻ; എഴുത്തുകാരനെന്ന നിലയിൽ മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്'

ശരിക്കും അതൊരു അവാർഡ് പോലെയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി. തനിക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ അനന്തൻ കാടിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുരളി ​ഗോപി.

"എനിക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹം എന്റെ അഭിനയത്തെക്കുറിച്ച് ഒരു നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് എന്നെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ്. ശരിക്കും അതൊരു അവാർഡ് പോലെയാണ്. ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുള്ള കാര്യമാണ്.

അതിനുള്ള തക്കതായ വിഷയം വന്നാൽ ചെയ്യണമെന്നുണ്ട്".- മുരളി ​ഗോപി പറഞ്ഞു. ആര്യയാണ് അനന്തൻ കാടിൽ നായകനായെത്തുന്നത്. ഇന്ദ്രൻസ്, നിഖില വിമൽ, ദേവ് മോഹൻ, അപ്പാനി ശരത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25 ന് ചിത്രം തിയറ്ററുകളിലെത്തും. അനന്തൻ കാട് കൂടാതെ ഷാജി കൈലാസ് ചിത്രം വരവും മുരളി ​ഗോപിയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. താപ്പാന, വൺ എന്നീ സിനിമകളിൽ മമ്മൂട്ടിയും മുരളി ​ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Murali Gopy says he wants to do a film with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍

ജയിൽ വകുപ്പിൽ ജോലി നേടാം; കൗൺസിലർ,സോഷ്യൽ വർക്കർ തസ്തിക,അപേക്ഷ ക്ഷണിച്ചു

ഒടുവിൽ, നെയ്മർ ഇറങ്ങുന്നു! പൂർണ സ‍ജ്ജനെന്ന് ആഞ്ചലോട്ടി

KSPPL: എൽപിജി പൈപ്പ്‌ ലൈൻ പദ്ധതിയിൽ ജോലി, എഞ്ചിനീയർമാർക്ക് അവസരം, പ്രവൃത്തി പരിചയം വേണ്ട

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം