എംഎസ് ബാബുരാജ്, നീലവെളിച്ചം പോസ്റ്റർ 
Entertainment

'പാട്ടുകളെ റീമിക്‌സ് ചെയ്ത് നശിപ്പിച്ചു'; നീലവെളിച്ചത്തിലെ ഗാനങ്ങള്‍ക്കെതിരെ എംഎസ് ബാബുരാജിന്റെ കുടുംബം; ആഷിഖ് അബുവിന് നോട്ടീസ്

മന്ത്രി സജി ചെറിയാനും ബാബുരാജിന്റെ മകന്‍ എംഎസ് ജബ്ബാര്‍ പരാതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നീലവെളിച്ചത്തിന്റെ പാട്ടുകള്‍ക്ക് എതിരെ സംഗീതസംവിധായകന്‍ എംഎസ് ബാബുരാജിന്റെ കുടുംബം. ബാബുരാജ് സംഗീതം നല്‍കിയ ഭാര്‍ഗവീനിലയം എന്ന സിനിമയിലെ പാട്ടുകള്‍ റീമിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിനെതിരെയാണ് കുടുംബം രംഗത്തെത്തിയത്. നീലവെളിച്ചത്തിന്റെ നിര്‍മാതാവ് കൂടിയായ ആഷിഖ് അബുവിന് വക്കീല്‍ നോട്ടീസ് അയച്ചു. 

ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്‌സ് ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ടിവി ചാനലുകളില്‍ നിന്നും പിന്‍വലിക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. മന്ത്രി സജി ചെറിയാനും ബാബുരാജിന്റെ മകന്‍ എംഎസ് ജബ്ബാര്‍ പരാതി നല്‍കി. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഭാര്‍ഗവീനിലയത്തിലെ പാട്ടുകള്‍ ആഷിഖ് അബുവിന്റെ സിനിമയ്ക്കു വേണ്ടി റീമിക്‌സ് ചെയ്തതെന്ന് ജബ്ബാര്‍ ആരോപിച്ചു.  

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കിയത് ബാബുരാജായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ബഷീറിന്റെ ഇതേ കഥയെ അടിസ്ഥാനമാക്കിയാണ് നീലവെളിച്ചം ഒരുങ്ങുന്നത്. ഭാര്‍ഗവീനിലയത്തിലെ അതേ ഗാനങ്ങളുമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താമസമെന്തേ വരുവാന്‍, അനുരാഗ മധുചഷകം എന്നീ ഗാനങ്ങളുടെ റീമിക്‌സ് പുറത്തുവന്നു. ബിജിബാലാണ് റീമിക്‌സ് പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം