'ഒന്‍പതു മാസത്തോളം കൈ പാരലൈസ്ഡ് ആയി, ഒരു മുറിയില്‍ ഒതുങ്ങിക്കൂടി, സിനിമ ജീവിതം തീര്‍ന്നെന്നു കരുതി'; കണ്ണീരണിഞ്ഞ് അനുശ്രീ

ഓപ്പറേഷന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചതിനു ശേഷമാണ് ഇത് കണ്ടെത്തുന്നതെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞു
അനുശ്രീ/ചിത്രം; ഫെയ്‌സ്‌ബുക്ക്
അനുശ്രീ/ചിത്രം; ഫെയ്‌സ്‌ബുക്ക്

സിനിമയില്‍ എത്തിയതിനുശേഷം ജീവിതത്തിലുണ്ടായ തിരിച്ചടിയെക്കുറിച്ച് പറഞ്ഞ് നടി അനുശ്രീ. ഒന്‍പതു മാസത്തോളം തന്റെ കൈ പാരലൈസ്ഡായ അവസ്ഥയിലായിരുന്നു എന്നാണ് അനുശ്രീ പറഞ്ഞത്. ഒന്‍പതു മാസത്തോളം ഒരു റൂമിന് അകത്തായിരുന്നു ജീവിതമെന്നും സിനിമാ സ്വപ്‌നങ്ങള്‍ അവസാനിച്ചെന്ന് കരുതി എന്നുമാണ് താരം പറഞ്ഞത്. 

ഒരു എല്ലു വളര്‍ന്നതിനെ തുടര്‍ന്ന് കയ്യിലേക്കുള്ള രക്തയോട്ടം തടസപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഓപ്പറേഷന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചതിനു ശേഷമാണ് ഇത് കണ്ടെത്തുന്നതെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞു. പ്രതിസന്ധി കാലഘട്ടത്തിന്റെ ഓര്‍മകള്‍ താരത്തെ വികാരാധീനയാക്കുകയായിരുന്നു. 

ഇതിഹാസം കഴിഞ്ഞ സമയമായിരുന്നു. ഒരു ദിവസം നടക്കുന്നതിനിടെ കൈയിന്റെ ബാലന്‍സ് പോകുന്നതുപോലെ തോന്നി. എന്താണെന്ന് മനസിലായില്ല. പിന്നെ അത് മാറിയെങ്കിലും തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ആശുപത്രിയില്‍ പോയി എക്‌സറെ എടുത്തുനോക്കിയെങ്കിലും കണ്ടുപിടിക്കാനായില്ല. മൂന്നു നാലു മാസത്തെ ചികിത്സയ്‌ക്കൊടുവിലാണ് അവസാനം കണ്ടെത്തുന്നത്. എന്റെ ഷോള്‍ഡറിന്റെ ഭാഗത്തായി ഒരു എല്ല് വളര്‍ന്നു വരുന്നുണ്ടായിരുന്നു. ഇതില്‍ ഞരമ്പു കയറി ചുറ്റി കംപ്രസ്ഡായിട്ട് കൈയില്‍ പള്‍സ് കിട്ടാത്ത അവസ്ഥയിലായതാണ്. ഓപ്പറേഷന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചതിനു ശേഷമാണ് നമ്മള്‍ ഇത് കണ്ടെത്തുന്നത്. ഇതിഹാസ റിലീസാവാനുള്ള തയാറെടുപ്പിലായിരുന്നു അപ്പോള്‍. അങ്ങനെ സര്‍ജറി ചെയ്ത്. ശസ്ത്രക്രിയയ്ക്കുശേഷം എട്ട്- ഒന്‍പത് മാസം എന്റെ കൈ തളര്‍ന്ന അവസ്ഥയിലായിരുന്നു. സിനിമ സ്വപ്നങ്ങളൊക്കെ പെട്ടിയില്‍ പൂട്ടിവെക്കണം എന്നാണ് കരുതിയത്. ഏകദേശം ഒന്‍പത് മാസത്തോളം ഒരു റൂമിനക്കാത്തായിരുന്നു ജീവിതം.- അനുശ്രീ പറഞ്ഞു. 

സിനിമയില്‍ എത്തി നാലു വര്‍ഷത്തിനു ശേഷമായിരുന്നു ഇത് സംഭവിക്കുന്നത്. എന്നാണ് ഇത് ശരിയാവുക എന്നു പറയാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു. താന്‍ വീണ് പോയാല്‍ വീട് വയ്ക്കാന്‍ എടുത്താ ലോണ്‍ പോലും വീട്ടുകാര്‍ക്ക് അടച്ചു തീര്‍ക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് ആകെ വിഷമത്തിലായി. ആ സമയത്താണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയുടെ കോള്‍ വരുന്നത്. തനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ല എന്നാണ് അപ്പോള്‍ പറഞ്ഞത്. എന്നാല്‍ തനിക്കുവേണ്ടി കാത്തിരിക്കാന്‍ അവര്‍ തയാറായിരുന്നു. ജീവിതത്തില്‍ പ്രതീക്ഷയേകിയത് ചന്ദ്രേട്ടനിലേക്കുള്ള വിളിയാണ്. ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമയില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം തനിക്ക് പിന്തുണ തന്നുവെന്നും അനുശ്രീ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com