Shaan Rahman വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മച്ചാനേ ദേ, ഷാനിക്ക ചായ വിൽക്കുന്നു'; ആ വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്

നോർത്ത് ഇന്ത്യൻ ഹാൻഡിലിൽ നിന്നുവന്ന ഈ റീൽസിന്റെ കമന്റ് ബോക്സ് എന്നാൽ മലയാളികൾ തൂക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളുടെ പ്രിയപ്പെട്ട സം​ഗീത സംവിധായകരിലൊരാളാണ് ഷാൻ റഹ്മാൻ. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ ഒരു കണ്ടെത്തലാണ് വൈറലായി മാറുന്നത്. കശ്മീരിലെ ദാൽ തടാകത്തിൽ ചെറുവള്ളത്തിൽ ചായ വിൽക്കാനെത്തിയ കച്ചവടക്കാരന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. കച്ചവടക്കാരന് ഷാൻ റഹ്മാന്റെ മുഖഛായ ഉണ്ടെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

ആദ്യ കാഴ്ചയില്‍ ഇത് നമ്മുടെ ഷാന്‍ റഹ്മാന്‍ അല്ലേയെന്ന് ആര്‍ക്കും തോന്നിപോകും. ചിരിയും പ്രസരിപ്പുമെല്ലാം അതുപോലത്തന്നെ. എന്നാലിത് ഷാൻ റഹ്മാൻ അല്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ മുഖസാദൃശ്യമുള്ള ഒരു കശ്മീരിയാണ്. നോർത്ത് ഇന്ത്യൻ ഹാൻഡിലിൽ നിന്നുവന്ന ഈ റീൽസിന്റെ കമന്റ് ബോക്സ് എന്നാൽ മലയാളികൾ തൂക്കി.

മുപ്പത് ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ആദ്യം കണ്ടപ്പോൾ ഷാൻ റഹ്മാൻ ആണെന്ന് തന്നെയാണ് കരുതിയതെന്നും പുതിയ വല്ല സിനിമയുടെയോ മറ്റോ ഷൂട്ടിങ് ആയിരിക്കുമെന്നാണ് കരുതിയതെന്നുമാണ് നെറ്റിസൺസ് പറയുന്നത്. 'പാട്ടില്ലാത്തപ്പോൾ ഇടക്ക് ഇതിനും പോകും അല്ലെ, മ്യൂസിക് പരിപാടിയൊക്കെ വിട്ട് ഇപ്പോൾ വള്ളത്തിലാണോ..,

'മറ്റേത് പാർട്ട്‌ ടൈം ഇത് ഫുൾ ടൈം ഇടക്ക് സിനിമയിൽ അഭിനയിക്കാനും പോകും... കശ്മീരിൽ പോയി ചായക്കച്ചവടം നടത്തിയ ആരും കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ... ഇങ്ങള് ചായക്കച്ചവടവും തുടങ്ങിയോ..' എന്നുതുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.

നിരവധി പേരാണ് ഷാൻ റഹ്മാനെ ഈ റീലിസിൽ മെൻഷൻ ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഈ റീലിന് രസകരമായ മറുപടി ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്.

Music Director Shaan Rahman goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'സുരേഷ് ബാബുവിനെ മാറ്റിയത് കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച്': ബിനോയ് വിശ്വം; പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രമെന്ന് ബിജെപി

ഹര്‍മന്‍പ്രീത് കൗർ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു! ക്രിക്കറ്റ് ലോകത്ത് അമ്പരപ്പ്

ചൈന സാമ്പത്തിക മാന്ദ്യത്തിലോ?, അടച്ചുപൂട്ടിയത് 600ലധികം ബാങ്കുകള്‍; ഗ്രാമീണ മേഖല പ്രതിസന്ധിയില്‍

ഇനി എല്ലാം സൗജന്യമല്ല, ഗൂഗിള്‍ ജെമിനെ പ്ലാനുകളില്‍ മാറ്റം; ഒക്‌ടോബര്‍ മുതല്‍ പുതിയ നിയന്ത്രണങ്ങള്‍