ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

യുവ​ഗായകൻ ഷെയിൽ സാ​ഗർ അന്തരിച്ചു; മരണകാരണം അവ്യക്തം

ഡല്‍ഹിയിലെ സംഗീത കൂട്ടായ്മകളില്‍ പ്രശസ്തനായിരുന്നു ഷെയില്‍ സാഗര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; യുവ​ഗായകൻ ഷെയിൽ സാ​ഗർ അന്തരിച്ചു. 22 വയസായിരുന്നു. ഡൽഹിയിലെ സം​ഗീതജ്ഞരാണ് മരണ വാർത്ത പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. ബുധനാഴ്ചയാണ് ഷെയിൽ വിടപറഞ്ഞത്. 

ഡല്‍ഹിയിലെ സംഗീത കൂട്ടായ്മകളില്‍ പ്രശസ്തനായിരുന്നു ഷെയില്‍ സാഗര്‍. ആലാപനത്തിന് പുറമെ ഗാനരചനയിലും സാക്‌സോഫോണ്‍, പിയാനോ, ഗിത്താര്‍ തുടങ്ങിയ സംഗീതോപകരണങ്ങളിലും മികവ് നേടിയിരുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈഫ് ഐ ട്രെയ്ഡ് എന്ന ആല്‍ബത്തിലൂടെയാണ് ശ്രദ്ധനേടിയത്. ബിഫോര്‍ ഇറ്റ് ഗോസ്, സ്റ്റില്‍ തുടങ്ങിയ ആല്‍ബങ്ങള്‍ ഷെയില്‍ സാഗറിന്റേതായി പുറത്തിറങ്ങിയിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം; മന്ത്രിസഭ വിടുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ്; ഭാവനയ്ക്ക് അതിരില്ലെന്ന് ഡിഎംകെ

'ഡിസ്‌കാല്‍ക്കുലിയ' എന്ന പഠന വൈകല്യമുണ്ട്, കണക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്; വെളിപ്പെടുത്തി താര സുതാരിയ

ഇഞ്ചി ചട്ടിയില്‍ നടാം, വലിയ ചെലവില്ലാതെ വീട്ടിലേക്ക് ആവശ്യമുള്ളതു വീട്ടില്‍ തന്നെയുണ്ടാക്കാം

സംരക്ഷണഭിത്തിയിൽ ശാന്തമായി കിടന്ന് പുലിക്കുട്ടി; സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്|VIDEO

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 69 lottery result