ബെൽബോട്ടത്തിൽ ഇന്ദിരാ ​ഗാന്ധിയായി ലാറ ദത്ത/ ഫേയ്സ്ബുക്ക് 
Entertainment

'എന്റെ അച്ഛന്‍ ഇന്ദിരാ ഗാന്ധിയുടെ പേഴ്‌സണല്‍ പൈലറ്റായിരുന്നു, വളര്‍ന്നത് അവരുടെ കഥകള്‍ കേട്ട്'; ലാറ ദത്ത

ലോറയുടെ അച്ഛന്‍ വിങ് കമാന്റര്‍ എല്‍കെ ദത്തയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പൈലറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷയ് കുമാര്‍ നായകനായെത്തുന്ന ബെല്‍ബോട്ടം സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വൈറലാവുന്നത് ലാറ ദത്തയാണ്. ഇന്ദിര ഗാന്ധിയായി അമ്പരപ്പിക്കുന്ന ലുക്കിലാണ് താരം എത്തിയത്. ഇപ്പോള്‍ ഇന്ദിരാ  ഗാന്ധിയുമായി തന്റെ കുടുംബത്തിനുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തന്റെ അച്ഛനായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ പൈലറ്റ് എന്നാണ് ലാറ പറയുന്നത്. 

ലോറയുടെ അച്ഛന്‍ വിങ് കമാന്റര്‍ എല്‍കെ ദത്തയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പൈലറ്റ്. അച്ഛന്‍ അവരെക്കുറിച്ച് പറയുന്ന കഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നത് എന്നാണ് താരം പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചില്‍. ഇന്ദിരാ ഗാന്ധിയുമായി നിരവധി തവണ അച്ഛന്‍ പറന്നിട്ടുണ്ട്. വ്യക്തി ബന്ധവും സൂക്ഷിച്ചിരുന്നു. അവരെക്കുറിച്ചുള്ള കഥകള്‍ കേട്ടുകൊണ്ടാണ് ഞാന്‍ വളരുന്നത്. അതിനാല്‍ ഇന്ദിരാഗാന്ധിയുമായി നേരിട്ടല്ലാത്തൊരു വ്യക്തി ബന്ധം എനിക്ക് അനുഭവപ്പെട്ടിരുന്നു- ലാറ ദത്ത പറഞ്ഞു. 

തന്റെ മേക്കാവര്‍ കണ്ട് ഭര്‍ത്താവ് മഹേഷ് ഭൂപതിയും മകള്‍ സൈറയും അമ്പരന്നുപോയെന്നും താരം കൂട്ടിച്ചേര്‍ത്തു. കോവിഡ് ലോക്ക്ഡൗണിന് തുടര്‍ന്ന് താരത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ലുക്ക് ടെസ്റ്റ് നടത്തിയത്. അങ്ങനെയാണ് കുടുംബം ഇന്ദിര ഗാന്ധിയായുള്ള വേഷപ്പകര്‍ച്ചയ്ക്ക് സാക്ഷിയാകുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ