ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'മൈ ഹസ്ബൻഡ്, നിങ്ങളാണ് മികച്ചത്, എന്റെ പിറന്നാൾ സ്വപ്നം പോലെ സുന്ദരമാക്കി'; അമൃത സുരേഷ്

ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത് എന്നു കുറിച്ചുകൊണ്ട് തനിക്കു നൽകിയ സർപ്രൈസുകൾക്കും സന്തോഷങ്ങൾക്കും നന്ദി പറഞ്ഞിരിക്കുകയാണ് അമൃത

Author : സമകാലിക മലയാളം ഡെസ്ക്

ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയതിനു ശേഷമുള്ള അമൃത സുരേഷിന്റെ ആദ്യത്തെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ​ഗോപി സുന്ദറിനും കുടുംബത്തിനുമൊപ്പം പിറന്നാൾ വലിയ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ഫോട്ടോയും വിഡിയോയുമെല്ലാം സോഷ്യൽ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത് എന്നു കുറിച്ചുകൊണ്ട് തനിക്കു നൽകിയ സർപ്രൈസുകൾക്കും സന്തോഷങ്ങൾക്കും നന്ദി പറഞ്ഞിരിക്കുകയാണ് അമൃത. ഏറ്റവും മികച്ച ഭർത്താവാണ് ​ഗോപി സുന്ദർ എന്നും ​ഗായിക കുറിച്ചിട്ടുണ്ട്. 

ഗോപി സുന്ദര്‍, എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്കു നൽകിയ സന്തോഷത്തിനും സർപ്രൈസുകൾക്കും നന്ദി പറയാൻ വാക്കുകളില്ല. എന്റെ എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത്. എന്റെ പിറന്നാൾ നിങ്ങൾ സ്വപ്നം പോലെ സുന്ദരമാക്കി. നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ്. വളരെ അധികം നന്ദി. പ്ലാനിങ്ങിനും പരിശ്രമത്തിനും നിങ്ങളുടെ സ്ക്വാഡിന് പ്രത്യേക നന്ദിയും ആലിം​ഗനവും. എന്റെ അനുജത്തീ നീ എപ്പോഴത്തേതു പോലെ അവിശ്വസനീയമാണ്. വീണ്ടും ഐ ലവ് യൂ ​ഗോപി സുന്ദർ- അമൃത കുറിച്ചു. 

ജന്മദിനത്തിന്റെ തലേദിവസം തന്നെ ​ഗോപി സുന്ദറും സഹോദരി അഭിരാമിയും ചേർന്ന് സർപ്രൈസ് ഒരുക്കിയിരുന്നു. ഇതിന്റെ വിഡിയോ ആണ് അമൃത പങ്കുവച്ചത്. ആഘോഷവേളയിൽ ഗോപി സുന്ദറും അമൃതയും പരസ്പരം ചുംബിക്കുന്നതു വിഡിയോയിൽ കാണാം. കൂടാതെ മകൾ നൽകിയ സമ്മാനത്തേക്കുറിച്ചുള്ള വിശേഷങ്ങളും അമൃത പങ്കുവച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT